ഡോ രോഷ്നി സ്വപ്ന
എന്റെ വായനയുടെ, കാഴ്ചയുടെ പരിസരങ്ങളിലേക്ക് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായാണ് ആത്മ ഓൺലൈൻ/ആർട്ടേരിയ കടന്നുവന്നത്. ഇൻറർനെറ്റ് എഴുത്തുകാലം ജനിക്കും മുമ്പ് അച്ചടിത്താളുകളുടെ സുഗന്ധങ്ങൾ മാത്രം പ്രണയിച്ച ഒരുവളെ തിരത്താളുകളിലേക്ക് ആകർഷിക്കുക അത്ര എളുപ്പമല്ലായിരുന്നു. ബ്ലോഗുകളും ഇ -മാഗസിനുകളും പുതിയ ഭാവുകത്വത്തിന്റെ ഭാഗമെന്നു കണ്ടു സ്വീകരിച്ച തലമുറയുടെ ഭാഗമായ എനിക്ക് ആത്മ ഓൺലൈൻ തന്ന അനുഭവം അത്രമേൽ ആനന്ദദായകമായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ മാഗസിന്റെ കെട്ടിയൊരുക്കമായിരുന്നു (design )ശ്രദ്ധയിൽപ്പെട്ടത്. ഓരോ രചനയ്ക്കും പ്രയോഗിക്കുന്ന നിറങ്ങളുടെയും രൂപമാതൃകകളുടെയും ചിത്രദൃശ്യ സങ്കലനങ്ങളുടെയും സൂക്ഷ്മതയെ “അന്താരാഷ്ട്ര നിലവാരമുള്ള ഡിസൈനുകളോട് കിടനിൽക്കുന്നതാണല്ലോ” എന്നാണ് ചേർത്ത് വായിച്ചത്. അതാകട്ടെ മൗലികമായ ക്രമപ്പെടുത്തലും ആയിരുന്നു.പ്രഗത്ഭർ മുതൽ തുടക്കക്കാർ വരെ, കവിത കഥ നോവൽ എന്നിവയ്ക്കൊപ്പം നാടകരചന, സിനിമ പഠനങ്ങൾ, വിവർത്തനങ്ങൾ, ഗവേഷണ പഠനങ്ങൾ എന്നിവയും ചേർന്ന തെരഞ്ഞെടുപ്പുകളിലും ഈ സൂക്ഷ്മത അനുഭവപ്പെട്ടു. ഒരു രചന ആവശ്യപ്പെടുന്ന ഗൗരവം അതിന്റെ ലേ ഔട്ടിലും ഡിസൈനിലും ആവശ്യമാണ് എന്ന് മനസ്സിലാക്കുന്ന സൗന്ദര്യബോധം ആത്മയുടെ അമരക്കാരുടെ ജാഗ്രത തന്നെയാണ്.
പലപ്പോഴായി എഴുതിയ കവിതാ വായനകളെ ആത്മയിലേക്ക് “കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ” എന്ന പേരിൽ കൊടുക്കാൻ തോന്നിയതും ഈ സൂക്ഷ്മതയും ജാഗ്രതയും കൊണ്ടാണ്.
നിലവിലുള്ള അന്താരാഷ്ട്ര മാസികകൾക്ക് ഒപ്പം വച്ചാലും ആത്മയുടെ കെട്ടും മട്ടും മുൻപന്തിയിൽ നിൽക്കും എന്ന് ഉറപ്പ്.
ആത്മക്കും ആർട്ടേരിയക്കും അമരക്കാർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു
…
ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.