അഭിരാമി സോമൻ

0
243
abhirami-soman

അഭിരാമി സോമൻ

വളരെ ചെറിയ ഒരു കാലയളവിൽ വലിയ ആത്മബന്ധം തോന്നിച്ച ഒന്നാണ് ആത്മ ഓൺലൈൻ എനിക്ക്. വളരെ യാദൃശ്ചികമായി ഒരു സുഹൃത്തിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിലൂടെ ശ്രദ്ധയിൽപ്പെട്ട ദി ആ൪ട്ടേരിയ പിന്നീട് എന്റെ ചെറിയ കവിതകൾക്കും വായനകൾക്കും വലിയ കൂട്ടിടമായി. പലപ്പോഴും ചിത്രീകരണങ്ങൾ ശ്രദ്ധിച്ചാൽ, ഒരു കവിതയെയോ കഥയേയോ ഒക്കെ എത്ര സൂക്ഷ്മതയോടെയാണ്‌ ഇവർ അതുപയോഗിച്ച് വരച്ചിടുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്‌. എത്രയോ വിശേഷങ്ങളാണ്‌ ആർട്ടീരിയ എല്ലാ വെള്ളിയാഴ്ചയും ഓരോ വായനക്കാരന്റെയും വിരൽത്തുമ്പിൽ എത്തിക്കുന്നത്!

അങ്ങനെ അറിയപ്പെടാത്ത ദിക്കുകളിൽനിന്നു പോലും ജനതയെ ഒന്നുചേർത്ത് സംതൃപ്തിയുടെ നിലാവെളിച്ചത്തിലേക്ക് വഴി തെളിക്കുന്നത് എത്ര വലിയ നേട്ടമാണ്. വായനയുടെ ഈ വറുതിക്കാലത്ത് ആത്മ നട്ടുതരുന്ന പച്ചപ്പുകൾ ഇനിയും ഒരുപാട് മനുഷ്യർക്ക് പ്രതീക്ഷയാകട്ടെ.. സ്നേഹാശംസകൾ..

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here