രതീഷ് ഗോപി
ആത്മ ഓൺലൈൻ മാസിക അതിന്റെ അൻപതാം ലക്കം പൂർത്തീകരിക്കുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആത്മയ്ക്ക് ഓൺലൈൻ വായനക്കാരുടെ ഇടയിൽ വലിയൊരു സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച നിലവാരം ഉള്ള സാഹിത്യസൃഷ്ടികൾ വായനക്കാരിൽ എത്തിക്കാൻ ആത്മയ്ക്ക് കഴിയുന്നു എന്നതാണ് അതിന് കാരണം. ആത്മയുടെ തന്നെ ആർട്ടേരിയയും മികച്ച ഉള്ളടക്കത്താൽ സമ്പന്നമാണ്.. പുതു എഴുത്തുകാരുടെ രചനകൾക്ക് ആർട്ടേരിയ നൽകുന്ന പ്രോത്സാഹനം വളരെ സ്തുത്യർഹം ആണ്. അതോടൊപ്പം കേരളത്തിന്റെ സാഹിത്യമണ്ഡലത്തിലെ പുതുധാരയായ ഗോത്രഭാഷാ രചനകൾക്ക് ആർട്ടേരിയ നൽകുന്ന പ്രോത്സാഹനവും ഏറെ ശ്ലാഘനീയമാണ്. ഏതാണ്ട് എല്ലാ ലക്കങ്ങളിലും ഗോത്രഭാഷയ്ക്ക് ഇടം നൽകുന്ന മറ്റ് മാധ്യമങ്ങൾ ഇല്ലാ എന്നാണറിയുന്നത്. അവിടെ ആർട്ടേരിയ ഓരോ ലക്കവും ഗോത്രരചനകൾക്ക് നൽകുന്ന പിന്തുണ വലുതാണ്. അതേപോലെ ആർട്ടേരിയയുടെ ഓരോ ലക്കത്തെയും കവർ പേജും ലേ ഔട്ടും മികച്ച നിലവാരത്തിൽ ഉള്ളതാണ്.. തുടർന്നും മികച്ച രീതിയിൽ ആത്മയ്ക്ക് മുൻപോട്ട് പോകാൻ കഴിയട്ടെ എന്നും, ഈയുള്ളവന്റെയും എഴുത്തുകൾക്ക് ആർട്ടേരിയ നൽകിയ പ്രോത്സാഹനത്തിന് നന്ദിയും അറിയിക്കുന്നു. ആർട്ടേരിയയ്ക്ക് എല്ലാ ഭാവുകങ്ങളും തുടർന്നും മികച്ച രചനകളാൽ ആർട്ടേരിയ സമ്പന്നമാകട്ടെ എന്നും ആശംസിക്കുന്നു. ആർട്ടേരിയയുടെ എല്ലാ അണിയറപ്രവർത്തകർക്കും ഏറെ നന്ദി.
…
ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.