പണിയഗോത്രഭാഷാ കവിത
ഹരീഷ് പൂതാടി
തിരിയെരിഞ്ചു കറുത്തും കനലായിയും
ഒരുകാലുമ്പേ തൊഴുതു നിഞ്ച വുളക്കു
ഇരുട്ടിലിത്ത മറെ നീക്കി
ചുവന്തു തടിച്ചു
ഒരു തുള്ളി ബൊള്ളത്തെങ്കു വോണ്ടി കാത്തു നിഞ്ച
ഒഞ്ചു മയിഞ്ചുടുവ
കുടിച്ചെയൊക്കെ കത്തിഞ്ചോ ആണെ
കരിയിഞ്ചോ ഊടെ
മുക്കെലിലി ആടിയാടി
ആളിഞ്ചോ ചൂട്ടു
ചുവന്തു ചുവന്തു കാട്ടിഞ്ചോ ഇര്ട്ടുക്കു
നിരത്തു
ചുവന്തു ചുവന്തു
കാട്ടിഞ്ചോ ഇര്ട്ടുക്കു നിരത്തു
മയിഞ്ചു പോഞ്ചോരു വുളക്കിനെ
മറെച്ചു പുടിച്ച കുഞ്ഞി കയ്യു.
…
പരിഭാഷ
വിളക്ക്
തീരിയെരിഞ്ഞു കറുത്തും കനലായും
ഒരുകാലിൽ തൊഴുതു നിന്നു വിളക്ക്
ഇരുട്ടിലെ മറനീക്കി
ചുവന്നു തുടിച്ചു
ഒരു തുള്ളി വെള്ളത്തിനായ് കാത്തു നിന്നു ഒന്നണഞ്ഞിടാൻ
കുടിച്ചതൊക്കെയും കത്തുന്നു അങ്ങനെ
കരിയുന്നു ഇവിടെ
നിറയുന്നു വെളിച്ചം
കുടിലിൽ ആടിയാടി ജ്വലിക്കുന്നു തീപന്തം
ഓടിയോടി
പ്രകാശം പരത്തുന്നു
ചുവന്നു ചുവന്നു കാട്ടുന്നു വഴി
ചുവന്നു ചുവന്നു കാട്ടുന്നു വഴി
അണഞ്ഞു പോകുമാ
വിളക്കിനെ
മറച്ചു വെച്ചു കുഞ്ഞി കൈകൾ.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Wow