തറകാളെക ആളദ്

0
461
bindu-irulam-athmaonline-the-arteria

കാട്ടുനായ്ക്ക ഗോത്രഭാഷാകവിത
ബിന്ദു ഇരുളം

യാററോ ബ്ന്തോദറ് .
യാനനോ ഹേ ള്യോ ദറ് .
ക്ണ്ട് ല്ലേ യാന് കേളി ല്ലേ.

ക്ണ്ണ് ക്‌ത്തി കാണതെ
ക്‌യീനെപ്പുല്
ഗോട്ടു ലാ കപ്യാ നിനാ .

ഉട്ടിദ കാലല്
ഉല്ലൊന്തിഗെ.

ആളാഗി ബന്താക
കുയിദറ് തീനികേ.

ജൊവ് നാഗി തുംമ്പി ദകാ
ഗൊണ്ട്യാ ഗി അല്ദ്
കായ്ക്കൊട്ടി.

ഹെണ്ണ് തിമ്പ ഹെക്കീ
തലെ മേലെ ഗെളെ കേ

കൊക്ക്യാടി ക് റീ മുറ്ത്ത്.

ക്ച്ചിട നെരിശ്ശെ
കൊല്ലി ഗോഗിനീറൂത്തി കുട്ത്തക.
റവ്വറവ്വ തറകാളെ സ്‌ദ് ല്
ക്യലല് നിന്ത ദ് കൊലാനെ വ്വാ.

ഞ്ഞാറില്ലാ ഞാറല് കൂക
കുട്ടുരേ ..നന്ന
ഒഗെ ശീല ലാന്കാണി.

തിരിച്ചി -മറിച്ചോട്ടു കാര്യന് കാണി.

ധൂൾ ത്തെട്ടിദ ബെന്നേ
ഗാളില്മളെല്
ക് റീ മുറ്ത്ത അളെ ശേലെ ലക്ക.

മൂഡലാകൊല്ലേ
തെണി, തെണി ക്യീക്കോട്ട്
സച്ചദ്നിൽച്ചി
നെഞ്ഞെറ്ത്ത
ഹെണ്ണ്ന യസ്സറേള് .

ക്ണ്ണീറ് ഓറ ദെ
മൊളെ ക് ല്ല് തെള്യോദ
ഒളെ .

ബ്ഗിദ കട്ടെക്കാട് ട്ട
വിദ്റാളെ ലീസ്
ഗെഞ്ചി ബാക്ക്.

അല്സാളെ സൊട്ടെല്
കുടിപ്പലി,

തറവ്വറ തറവ്വറ
തറ കാളെ കൂട്ടി
ബിൻ ക്കെ ഒഗ് ശി
ഒഗെനീറ് നുംഗി
ഓർമ്മെന ഗൂഡ് തരി വലി.
ഒഗെ നീറ് നും ഗ്യോട്ട് ഓർമ്മെന ഗൂഡ് തരി വലി.

bindu irulam

പരിഭാഷ

കരിയിലകൾ പാടുന്നു

ആരൊക്കെയോ വന്നു പോയോ.
എന്തെല്ലാമേ പറഞ്ഞുവോ.
കണ്ടില്ലൊന്നും കേട്ടില്ല.

കണ്ണു കെട്ടി പതിയെ
കൈ തൊട്ടറിയുന്നൊരു മൂലയ്ക്കിരിക്കും തവളയായ്.

മുളച്ചതിൽ പിന്നെ
പുൽനാമ്പൊട്ടും.

ഇലവരും നേരം
പറിച്ചതും വിളമ്പാൻ.

യൗവനം നിറഞ്ഞപ്പോൾ
മൊട്ടായ് വിരിഞ്ഞതും കായ്കൾ.

പഴം തീനി പക്കി
തല മേലെ പതിവായ്
കൊത്തി പറിച്ചും
കീറി മുറിച്ചും .

കടിച്ചിട്ട വവ്വാൽ
കൊല്ലി ക്കണ്ടൂറ്റിക്കുടിച്ച നേരം
റവ്വ റവ്വ കരിയിലയനക്കത്തിൽ
വഴി മാറിനിന്നതും കൊലമ്പനോ .

നേരമില്ലാന്നേരത്തു കൂകും കുട്ടുറുവായെൻ
വെറ്റില പാക്ക് ശൂന്യം.

തിരിച്ചു – മറിച്ചിട്ടും കാര്യമില്ല.

പൊടി പുകയേറ്റിടും മേനി
കാറ്റിലും മഴയത്തും കീറി മുറിച്ചൊരു പഴം തുണി പോൽ.

കിഴക്കുണർത്തും ഇരട്ടനേ
കൈക്കോട്ടു കൊട്ടീത് നിർത്തി
ഇന്നലെയറിഞ്ഞ പഴമേ തു പറ .

കണ്ണീർ തോരാതെന്നരികേ
കൂർത്ത കല്ലുകൾ ചുമക്കും പുഴയേ…

ചാഞ്ഞ മുളക്കാടുകൾ പെറ്റിട്ട മുളക്കുമ്പയിലിത്തിരി കഞ്ഞിയിട്.

പ്ലാവിലക്കുമ്പിളിൽ കോരി കുടിക്കട്ടെ.

തറവ്വറ ,തറവ്വറ കരിയില കുമിഞ്ഞിടം പുകച്ചിത്തിരി പുകയില നീരിറക്കിക്കൊണ്ടൊരോർമ്മതൻ കൂടുതുറന്നോട്ടെ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here