കവിത
ആരതി ലക്ഷ്മി കൃഷ്ണൻ
എഴുതട്ടെ,
വീണ്ടും വീണ്ടും കാര്‍ന്നു തിന്നുന്ന ചിതലുകളെ കുറിച്ച്, ഉടലാകെയരിച്ചിറങ്ങി ഓരോ രോമക്കുത്തുകൾക്കു മേലെയും കാമത്തിന്റെ ചിതൽപുറ്റ് പണിയുന്നവര്‍.
നിറങ്ങളാലേ കണ്ണുമഞ്ഞളിപ്പിച്ച്, മനസ്സിനെ വരുതിയിലാക്കുന്ന മാന്ത്രിക വിദ്യ പഠിച്ചവ.
കവിളിലൂടൊലിച്ചിറങ്ങിയ കണ്ണീര്‍ ചാലുകളെ ഊറ്റിക്കുടിച്ച് പിന്നെയുമവ ഹൃദയം കാർന്ന് തിന്നുകയാണ്.
സ്വപ്നങ്ങളെ തടവറയിലാക്കി, പൂത്തു നില്‍ക്കുന്നവളെ ഞെരിച്ചുടച്ച്..
പിന്നെയതിന് വേണ്ടത് ചുമന്ന ചായത്തിന്റെ കറയാണ്.
ഹൃദയ രക്തം ഊറ്റിക്കുടിച്ച് നിന്നിലെ നിന്നെയില്ലാതെയാക്കും
ഏറ്റവും ഒടുവില്‍ സ്വപനങ്ങളുടെ കുഴിമാടത്തിലിരുന്ന് ഏങ്ങിയേങ്ങി കരയും.
അന്ന്, സ്വപ്നങ്ങളെ പൂട്ടിയിട്ട മഞ്ഞച്ചരട് കഴുത്തിലുണ്ടാകും.
ചിതലുകള്‍ക്ക് വിട്ട് കൊടുക്കാതെയിരിക്കുക.
നീ നീയായിരിക്കുക.
ചിതലുകള്‍ക്ക് വിട്ട് കൊടുക്കാതെയിരിക്കുക.
നീ നീയായിരിക്കുക
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.