മലവേട്ടുവ ഗ്രോത്രഭാഷാകവിത
സുധി ചെന്നടുക്കം
ഭാഷാ സഹായം: ലിജിന കടുമേനി
മൂപ്പനിറങ്ക്ന്ത് തുമ്മപ്പാക്കും
തുടങ്ക്ല് കത്തിയും തലയില കെട്ടുമായിറ്റ്
വെളികീറിയ കണ്ടപ്പം
കരിമ്പിണ്ടെ ചാലിത്ത
ഓടകാട്ടിലായ്റ്റ്
തളിര്ക തളരാതെ
തളിത്തൊരു ഓടയു
ചൊരിക്ക്ണൊരടക്കയു ചവചങ്ക് കൊത്തുമ
ചാലിത്ത തെളിനീരില്
മൂടങ്ക് കയികിറ്റ്
കൊത്തിയ ഓടയു
കെട്ടങ്ക് കെട്ടിന്ത്
തലപ്പത്ത കേട്ടോടെ മടങ്കിന്ത് പിരക്കേക്ക്
മൂപ്പന്റെ പൊണ്ണവ നോക്കി ളക്ക്ണ്
കയ്യാത്ത മേല്ങ്ക് എന്ത്ങ്കി കെട്ടെടുത്തേ
ചൊമച്ച്ട്ടങ്ക് ഉത്തരം ചൊല്ലിയേ
തലപ്പത്ത കനവും ഇറക്കി വെച്ചരിവത്ത്
ഒരു മുഴം അളക്ക്ണ കോലത് കയ്യാണെപ്പളും
അളവൊന്നു തെറ്റെയ്ല രാഗിയ കത്തിക്കു
പൊളികള ചെത്തിമിനുക്ക്ണ നേരത്ത്
മക്ക കളിക്ക്ണ് കത്തിക്ക് നേരെന്നെ തടുപ്പപുറത്ത് പൊളികൊണ്ട് വരയ്ണ്
വിങ്ക്ണകണ്ണ്ക നീറിണചൂടോടെ
ചീകിമിനുക്ക്റ്റ് എടുത്തപൊളിയത് ചേലൊത്തരളവില് തടുപ്പയോ തീർത്ത്ന്ത്
കണ്ണീര്റ്റങ്ക് നോക്കി ളക്ക്ണ മക്ക പഠിക്ക്ണ് കുലത്തൊയ്ലപ്പളും
തടുപ്പേല് ചേറുവ അരിയൊന്ന് വാങ്ങുവ
വിക്കോണു തടുപ്പയും, തെളിഞ്ചങ്ക് നിന്നാലും
തായ് വേര് തന്ത
കുലത്തൊയിലപ്പളും കൈക്കുള്ളി കാണിക്ക പോലന്നെ കാണൊണു
…
മലയാള പരിഭാഷ
ഓട
മൂപ്പനിറങ്ങുന്നു വെറ്റിലപ്പാക്കുമായി
തുടങ്കിലി കത്തിയും തലയിലെ കെട്ടുമായി
സൂര്യദേവന്റെ തലക്കൊടി കാണുമ്പോ
കരിമ്പിന്റെ ചാലിലെ ഓടകൾക്കിടയിലായി
തളിരുകൾ തളരാതെ
തളിർത്തോരീ ഓടയും
ചൊരിക്കുന്നൊരടക്കയും ചവച്ചങ്ങു കൊത്തവെ
ചാലിലെ തെളിനീരിൽ മീടെല്ലാക്കഴുകിത
കൊത്തിയൊരോടയും കെട്ടങ്ങുകെട്ടിയേ
തലയിലെ ചുമടുമായി മടങ്ങയായ്
കുടിയിലായി
മൂപ്പന്റെ പെണ്ണിവൾ നോക്കിയിരിക്കുന്നു.
വ്യഥയാം മേനിയിൽ എന്തിനി ഭാരവും
ചുമയോട് കൊണ്ടങ്ങു മറുപടി ചൊൽകിയാൽ
തലയിലെ കെട്ടങ്ങിറക്കിവെച്ചരികിലായി
ഒരു മുഴം അളവുകോൽ കൈകളാണെപ്പോളും
അളവുകൾ തെറ്റില്ല രാകിയകത്തിക്കും
പൊളികളെ ചെത്തിമിനുക്കുമാ നേരത്ത്
മക്കൾ കളിക്കണ് കത്തിമുനയ്ക്കുനേർ
തടുപ്പപ്പുറത്തതാ പൊളികളാൽ വരകളും.
വിങ്ങുമാ കണ്ണുകൾ വേദനചൂടിനാൽ
ചീകിമിനുക്കി എടുത്തൊരിപ്പൊളികളെ
അഴകത്തൊരളവിനാൽ തടുപ്പകൾ തീർക്കവേ…
കണ്ണീർ ഉറ്റങ്ങു നോക്കിയിരിക്കുമീ
മക്കൾ പഠിക്കുന്നു കുലത്തൊഴിലപ്പൊളും
തടുപ്പയിൽ ചേറുവാൻ അരിയൊന്നുവാങ്ങുവാൻ
വിൽക്കണം തടുപ്പയും, ശോഭിച്ചു
നിന്നാലും
തായ് വേര് തന്നൊരീ കുലത്തൊഴിലെപ്പൊളും
കൈകളിൽ ഭദ്രമാം കണികയായ്
കണ്ടിടാം…
…
കാസർഗോഡ് ജില്ലയിൽ ചെന്നടുക്കം എന്ന പ്രദേശത്ത് താമസിക്കുന്നു
മലയാളത്തിലും, ഗോത്രഭാഷയിലും കവിതകൾ എഴുതിവരുന്നു..
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.