മലപ്പുറം: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് കെ പി രാമനുണ്ണിക്ക് പുരസ്‌കാരം. അദ്ദേഹം രചിച്ച ദൈവത്തിന്റെ പുസ്തകത്തിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അങ്ങുന്ന പുരസ്‌കാരം 2018 ഫെബ്രുവരി 12ന് വിതരണം ചെയ്യും. ഏഴ് നോവലുകള്‍, അഞ്ച് കവിതകള്‍, അഞ്ച് ചെറുകഥകള്‍, അഞ്ച് സാഹിത്യ നിരൂപണങ്ങള്‍, ഒരു നാടകം, ഒരു പ്രബന്ധം എന്നിവ ഉള്‍പ്പെടെ 24 ഭാഷയിലെ പുസ്തകങ്ങള്‍ക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചത്.