സന്ധ്യ ഇ.
ഒരു പക്ഷേ,
നീ പറഞ്ഞതു മുഴുവന്‍ കളവായ്‌ക്കോട്ടെ
പക്ഷേ ആ നിമിഷങ്ങളില്‍
ജീവിച്ചത്ര
ഈയായുസ്സു മുഴുവന്‍ ഞാന്‍ ജീവിച്ചിട്ടില്ല
നിന്റെ വാക്കുകളാവുന്ന അമൃതുപോലെ
മറ്റൊന്നും ഞാന്‍ നുകര്‍ന്നിട്ടില്ല.
ആ നിമിഷങ്ങളില്‍ വീണു മരിച്ചുപോകണേയെന്നു
മറ്റൊരിക്കലും ഞാനാഗ്രഹിച്ചിട്ടില്ല
ചില കളവുകളിലാണ് ജീവിതം
മുന്നോട്ടു പോകുന്നതെന്ന്
പ്രണയത്തെപ്പോലെ തീവ്രമായി
മറ്റൊന്നും പഠിപ്പിച്ചിട്ടില്ല.
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in