നിധിന്‍ വി. എന്‍.
വിഷാദം പുതച്ചിരിക്കുന്ന
വൃദ്ധനെ ഉള്ളില്‍ ചുമക്കുകയല്ല
ഏകാകിയുടെ നഗരം,
ചങ്ങലയറുക്കുന്ന
ഉന്മാദിയെ,
അവന്റെ ഭാഷയെ,
ശരീരചലനങ്ങളെ
സംഗീതമെന്നെഴുതുകയാണ്.
അപ്പൂപ്പന്‍ താടി ശീലിച്ച
യാത്രയുടെ ഭാരമില്ലായ്മയില്‍
പാതയിലൊരു മരം
സ്വപ്‌നം കാണുന്നുണ്ട്,
കടലിരമ്പം
ഉള്ളിലൊതുക്കിയ
ശംഖുപോലെ.
ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത
നിന്നെയോര്‍ത്ത്,
ആകാശച്ചെരുവില്‍ നിന്ന്
മഴവില്ലൊടിച്ചെടുത്ത്
ഞാനൊരു കവിതയെഴുതുന്നു.
2
കാടിനുള്ളില്‍
നഗ്നമായൊരുവള്‍
കവിതയിലേക്ക് കടന്നുവരുന്നു.
അവള്‍ നടന്നിടം
ചുവന്നപൂക്കള്‍ കൊണ്ട്
ഭഗവതി പട്ടണിയുന്നു.
മുലക്കണ്ണില്‍ ചുണ്ടുചേര്‍ത്തവള്‍
ഖജുരാഹോയിലേക്ക്
കൂട്ടുന്നു.
മുലചുരന്ന ഞാന്‍,
എന്റെയും നിന്റെയും യാത്രകളെ
അതായിതുടരുന്നതിലെ
നദിയാവലിനെ കണ്ടെടുക്കുന്നു.
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in