പ്രദീപ് രാമനാട്ടുകര
ആദ്യത്തെ ശ്രമം
മരിക്കാനായിരുന്നു
അപ്പോഴാണ്
അവൾ പ്രണയിച്ചത്
രണ്ടാമത്തേത്
ജീവിക്കാനായിരുന്നു
അപ്പോഴാണ്
അവൾ ഉപേക്ഷിച്ചത്
രണ്ടു ശ്രമങ്ങർക്കിടയിൽ
കത്തുമ്പോൾ
ഒറ്റമരം
ആകാശം തൊടാനായുന്ന
ചിത്രം തെളിഞ്ഞു വരും
ഇലകൾ
നിനക്കു മാത്രം
കേൾക്കാനാവുന്ന താളത്തിൽ പിടയും
നീ നടന്നു പോകുമ്പോൾ
എനിക്കു മാത്രം
കേൾക്കാം
കണങ്കാലുകളിൽ പിണഞ്ഞ്
കാൽ വണ്ണകളിലൂടെ കയറി പോകുന്നത്
മഴത്തുള്ളികൾ കൊണ്ട്
നിന്റെ കണ്ണുകൾ
തിളക്കത്തിന്റെ ഉടുപ്പു തുന്നുമ്പോൾ
നിലാവിന്റെ നിറമുള്ള പേജുകൾ
തുറന്നു വരും
ഒരു വരിയെങ്കിലും
വരുമെന്ന പ്രതീക്ഷയിൽ
ഒറ്റമരം
ആകാശം തൊടാനായുന്നതിനെ
എങ്ങനെയാണ്
കണ്ണുകളിൽ
പകർത്തി വെയ്ക്കുക
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in