പ്രശസ്ത ഗായകന്‍ വിടി മുരളിയുടെ സംഗീത ജീവിതത്തിലെ അമ്പതാണ്ട് ആഘോഷിക്കുന്നതിന്റെ ഭാഗമായി സബര്‍മതിയുടെ ഗാനമേള അരങ്ങേറുന്നു. ജനുവരി 19, 20 തിയ്യതികളിലായി വടകര ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന ആഘോഷ പരിപാടിയുടെ ആദ്യ ദിനമായ ഇന്ന് വൈകിട്ട് 7 മണിയ്ക്കാണ് സബര്‍മതിയുടെ ഗാനമേള സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, അജയ് ഗോപാല്‍, ഭാനു പ്രകാശ്, സിന്ധു പ്രേംകുമാര്‍, ശ്രീലത രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് ഗാനമേള അവതരിപ്പിക്കുന്നത്.