നാളെ ആരംഭിക്കുന്ന നിശാഗന്ധി നൃത്തോത്സവം ഗവർണർ ഉദ്ഘാടനം ചെയ്യും

0
295

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വാർഷിക നൃത്തോത്സവമായ നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ ജനുവരി 20 മുതൽ 26 വരെ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.  20ന് വൈകിട്ട് 6.15ന് ഗവർണ്ണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. നൃത്തരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്ക് ഗവർണർ നൽകും.

സ്‌പോൺസർഷിപ്പിലൂടെയാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നതെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡോ. നീന പ്രസാദ്, രശ്മി മേനോൻ എന്നിവർ മോഹിനിയാട്ടവും ക്രിസ്റ്റഫർ ഗുരുസ്വാമി, ആദിത്യ പി.വി എന്നിവർ ഭരതനാട്യവും വൈജയന്തി കാശി, റെഡ്ഡി ലക്ഷ്മി എന്നിവർ കുച്ചിപ്പുടിയും മഞ്ജുശ്രീ പാണ്ഡ, രമിന്ദർ ഖുറാന എന്നിവർ ഒഡീസിയും നമ്രത റായ്, മോണിസ നായക് എന്നിവർ കഥകും സുദീപ് കുമാർ ഘോഷും സംഘവും മണിപ്പൂരി നൃത്തവും അവതരിപ്പിക്കും.  ഒഡീസി നൃത്തത്തിന്റെ തനതു രൂപമായ ഗോട്ടിപുവ ഇദംപ്രഥമായി അവതരിപ്പിക്കുന്നു എന്നത് പ്രത്യേകതയാണ്.  ഒഡീഷയിലെ നൃത്യ നൈവേദ്യ എന്ന സംഘടനയാണ് ഇത് അവതരിപ്പിക്കുന്നത്.

സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി ഡോ. നർത്തകി നടരാജ് എന്ന ട്രാൻസ്‌ജെൻഡർ കലാകാരി ഭരതനാട്യം അവതരിപ്പിക്കും. കേരളത്തിലെ യുവനർത്തകർക്കും അവസരം ഒരുക്കിയിട്ടുണ്ട്.  നൃത്തോത്സവത്തിന് പ്രവേശനം സൗജന്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here