ഇഖ്ബാല്‍ ദുറാനി
സ്വന്തമായ്
അതിരടയാളമിട്ട
പോലെ.
മുന്നോട്ട്
തിരയടിച്ചും
പിന്നോട്ട്
ഊര്‍ന്നിറങ്ങിയും.
വല്ലാണ്ടങ്ങ്
മോഹത്തി –
ലാവുമ്പോള്‍.
കരയെ
വാരി
പുണര്‍ന്നും.
ആരോ
തടഞ്ഞപ്പോലെ
പിന്‍വലിഞ്ഞും.
ശരിക്കും
കടലിന്റെ
അതിരടയാളം
സ്വന്തമാക്കുന്നു.
നമുക്കുള്ളിലെ
ചില
പ്രണയങ്ങള്‍!
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)