2018 ആഗസ്റ്റ് 1, ബുധൻ
1193 കർക്കടകം 16
ഇന്ന്
ലെബനൻ: സശസ്ത്രസൈന്യ ദിനം.
ചൈന: സശസ്ത്രസേന ദിനം / പിപ്പൾസ് ലിബറേഷൻ ആർമി സ്ഥാപന ദിനം.
ബ്രിട്ടിഷ് രാജ്യത്ത് അടിമത്വം നിർത്തലാക്കിയ ദിനം
സ്വിറ്റ്സർലാൻഡ്: ദേശീയ ദിനം
അസർബൈജാൻ: ഭാഷ അക്ഷര ദിനം
ടോങ്ക: രാജാവിന്റെ ജന്മദിനവും കിരീടധാരണ ദിനവും
കൊളറാഡോ: സംസ്ഥാനരൂപികരണ ദിനം
കോംഗോ: പേരൻറ്റ്സ് ഡേ
കംബോഡിയ, ലാവോസ്, വിയറ്റ്നാം : വിജയ ദിനം
ബെനിൻ: ദേശീയ ദിനം
1982 മുതൽ 1989 വരെ ഇന്ത്യയെ പ്രതിനിധീകരിച്ച ക്രിക്കറ്റ്കളിക്കാരനും ഇപ്പോൾ ടെലിവിഷൻ ചാനലുകളിൽ ക്രിക്കറ്റ് മൽസരങ്ങളുടെ കമന്റേറ്ററായി പ്രവർത്തിക്കുകയും ചെയ്യുന്ന അരുൺ ലാലിന്റെയും (1955),
50ൽ പരം റേഡിയോനാടകങ്ങൾ, 25ൽ കൂടുതൽ നാടകങ്ങൾ, 20ഓളം ഏകാങ്കനാടകങ്ങൾ എന്നിവ രചിച്ച നാടകകൃത്തും, നാടക, ചലച്ചിത്ര നടനുമായ ഇബ്രാഹിം വെങ്ങരയുടെയും (1941),
സി.പി.ഐ.എം. കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും നിയമസഭ അംഗവുമായ കെ.കെ ലതികയുടെയും (1961),
11 നോവലുകളും 10 കഥാസമാഹാരങ്ങളും 5 യാത്രാ വിവരണങ്ങളും കൂടാതെ കുട്ടികൾക്കുള്ള പുസ്തകങ്ങളും എഴുതിയിട്ടുള്ള ഹിന്ദി സാഹിത്യകാരൻ ഗോവിന്ദ് മിശ്രയുടെയും (1939),
സൈനികസയൻസ് ഫിക്ഷൻ ടെലിവിഷൻപരമ്പര സ്റ്റാർഗേറ്റ് അറ്റ്ലാന്റിസിലെ റോണോൺ ഡെക്സ്, എച്ച്ബിഒ ഫാന്റസി പരമ്പര, ഗെയിം ഓഫ് ത്രോൺസിലെ ഖാൽ ഡ്രോഗോ, നെറ്റ്ഫ്ലിക്സ് പരമ്പര ഫ്രോണ്ടിയറിലെ ഡിക്ലാൻ ഹാർപ് എന്നീ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ഹവായ്-അമേരിക്കൻ നടനും, മോഡലും, നിർമ്മാതാവുമായ ജോസഫ് ജേസൺ നമകീഹ മോമോവയുടെയും (1979),
ഹൃദയ ശസ്ത്രക്രിയക്കു ശേഷം കളിയിലേക്കു ശക്തമായി തിരിച്ചുവന്ന നൈജീരിയൻ ഫുട്ബോൾ താരം നുവാൻകോ കാനുവിന്റെയും (1976),
ബ്രിട്ടണിൽനിന്നുള്ള മലയാളചലച്ചിത്ര അഭിനേത്രി പ്രിയങ്ക ലാലാജിയുടെയും (1993) ജന്മദിനം.
ഓര്‍മ്മദിനങ്ങള്‍
പി.ടി ചാക്കോ (1915 -1964 )
ടി. രാമലിംഗംപിള്ള ( 1880 – 1968)
അമ്പാടി കാര്‍ത്ത്യായനിഅമ്മ (1895 -1990)
എം.ആര്‍.ഡി ദത്തൻ (1935 – 2006 )
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ (1936-2009)
കെ. എം. മാത്യു (1917 – 2010 )
ബാൽ ഗംഗാധർ തിലക് ( 1856 –1920)
ഹർകിഷൻ സിംഗ് സുർജിത് (1916-2008)
കൊറാസൺ അക്വിനൊ (1933 – 2009)
ജന്മദിനങ്ങള്‍
വി.കെ. നാരായണഭട്ടതിരി (1880 -1954)
കുറ്റിപ്പുഴ കൃഷ്ണപ്പിള്ള (1900 – 1971 )
പി. മോഹനൻ ( 1953 -2014 )
പുരുഷോത്തം ദാസ് ടണ്ഡൻ (1882 -1962)
അണ്ണാ ഭാവു സാഠേ ( 1920- 1969)
മീന കുമാരി ( 1932 – 1972)
ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക് (1744 –1829)
ഗബ്രിയേൽ ടെറാ (1873-1942 )
ചരിത്രത്തിൽ ഇന്ന്
ബി.സി.ഇ. 30 – ഒക്റ്റേവിയൻ (പിന്നീട് അഗസ്റ്റസ് എന്നറിയപ്പെട്ടു) ഈജിപ്തിലെ അലക്സാണ്ട്രിയയിൽ പ്രവേശിച്ച് അതിനെ റോമൻ റിപ്പബ്ലിക്കിന്റെ അധീനതയിലാക്കി.
527 – ജസ്റ്റീനിയൻ ഒന്നാമൻ ബൈസാന്റിൻ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായി.
1498 – ക്രിസ്റ്റഫർ കൊളംബസ്, വെനെസ്വേലയിലെത്തുന്ന ആദ്യത്തെ യുറോപ്യനായി.
1831 – ലണ്ടൻ പാലം തുറന്നു.
1834 – ബ്രിട്ടീഷ് സാമ്രാജ്യത്തിൽ അടിമത്തം നിരോധിച്ചു.
1876 – കൊളറാഡോ അമേരിക്കയിലെ മുപ്പത്തിയെട്ടാമത് സംസ്ഥാനമായി.
1894 – പ്രഥമ ചൈന-ജപ്പാൻ യുദ്ധം കൊറിയയിൽ ആരംഭിച്ചു.
1902 – പനാമ കനാലിന്റെ നിയന്ത്രണം ഫ്രാൻസിൽ നിന്നും അമേരിക്കൻ ഐക്യനാടുകൾ സ്വന്തമാക്കി.
1941 – ആദ്യത്തെ ജീപ്പ് നിർമ്മാണം പൂർത്തിയായി.
1944 – നാസി അധിനിവേശത്തിനെതിരെ പോളണ്ടിലെ വാഴ്സോയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു.
1957 – അമേരിക്കയും കാനഡയുംചേർന്ന നോർത്ത് അമേരിക്കൻ എയർ ഡിഫൻസ് കമാൻഡിന് രൂപം നൽകി.
1960 – പാകിസ്താന്റെ തലസ്ഥാനമായി ഇസ്ലമാബാദിനെ പ്രഖ്യാപിച്ചു.
1967 – കിഴക്കൻ ജെറുസലേമിനെ ഇസ്രയേൽ തങ്ങളുടെ അധീനതയിലാക്കി.
1981 – റോക്ക് മ്യൂസിക് വീഡിയോ ചാനലായ ‘എം.ടി.വി’ സംപ്രേക്ഷണം ആരംഭിച്ചു.
2001 – ബൾഗേറിയ, സൈപ്രസ്, ലാത്വിയ, മാൾട്ട, സ്ലൊവേനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ യുറോപ്യൻ പരിസ്ഥിതി ഏജൻസിയിൽ അംഗങ്ങളായി.