തിലകിന്റെ ഓര്‍മ്മകള്‍ക്ക് 98 വയസ്സ്

1
1382

നിധിന്‍ വി.എന്‍.

സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനായ ബാല ഗംഗാധര തിലക് ഓര്‍മ്മയായിട്ട് 98 വര്‍ഷം. 1856 ജൂലൈ 23ന്  മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ജനിച്ചു. രത്‌നഗിരിയിലും പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂള്‍ വിദ്യാഭ്യാസാനന്തരം ഉപരിപഠനത്തിനായി തിലക് പൂണെയിലെ ഡെക്കാണ്‍ കോളജില്‍ ചേര്‍ന്നു. 1877ല്‍ ഇദ്ദേഹം ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് നിയമ ബിരുദവും എടുത്തു.

ബ്രിട്ടീഷുകാർക്കെതിരെ കർക്കശമായ സമരമുറകൾ സ്വീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു തിലക്. കോൺഗ്രസ്സിലെ തീവ്രവാദി നേതാവായി ഇദ്ദേഹം അറിയപ്പെട്ടു. പൂണെയിൽ 1897-ൽ പ്ലേഗ് രോഗം പടർന്നുപിടിച്ചപ്പോൾ ജനങ്ങളുടെ സഹായത്തിനെത്തി. പകർച്ചവ്യാധിയെ നേരിടുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികളെ ഇദ്ദേഹം വിമർശിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി തിലകിനെ 1897 ജൂലൈയിൽ അറസ്റ്റുചെയ്തു. 1898-ൽ മോചിതനായതോടെ രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി പ്രവർത്തിച്ചു. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിനെതിരായി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തിലകിനെ 1908 ജൂണിൽ അറസ്റ്റു ചെയ്ത് ബർമ (മ്യാൻമർ) യിലെ മാൻഡലേ ജയിലിൽ തടവിൽ പാർപ്പിച്ചു. ജയിലിൽവച്ച് പാലി, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകൾ പഠിക്കുകയും ഗീതാരഹസ്യം എന്ന കൃതി രചിക്കുകയും ചെയ്തു. 1914-ൽ ജയിൽമോചിതനായി.

1905-ലെ ബംഗാൾ വിഭജനത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് തിലക് നേതൃത്വം നല്കി. വിദേശസാധനങ്ങൾ ബഹിഷ്കരിക്കുക, സ്വദേശി ഉത്പന്നങ്ങൾ പ്രചരിപ്പിക്കുക, ദേശീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്വരാജ് നേടിയെടുക്കുക എന്നീ പരിപാടികളുമായി ദേശീയതലത്തിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം സംഘടിപ്പിക്കുവാൻ തിലകും മറ്റു നേതാക്കളും മുന്നോട്ടുവന്നു. ഹോംറൂൾ ലീഗിന്റെ പ്രചാരണത്തിന് ഇദ്ദേഹം നേതൃത്വം നല്കി. ഇന്ത്യക്കാരുടെ ആവശ്യങ്ങൾ ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഇദ്ദേഹം 1918-ൽ ഇംഗ്ലണ്ടിലേക്കു പോയി. അവിടെ ലേബർ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. ഗവൺമെന്റ് ഓഫ് ഇന്ത്യാ ബിൽ പരിഗണിക്കുന്നതിനായി രൂപവത്കരിച്ച പാർലമെന്ററി ജോയിന്റ് സെലക്റ്റ് കമ്മിറ്റി മുൻപാകെ ഇന്ത്യൻ ഹോംറൂൾ ലീഗിനുവേണ്ടി തിലകൻ ഹാജരായി. 1919-ൽ ഇന്ത്യയിലേക്കു തിരിച്ചുവന്ന തിലക് കോൺഗ്രസ് പ്രവർത്തനങ്ങളിൽ മുഴുകി.

ബ്രിട്ടീഷുകാര്‍ക്കെതിരെ കര്‍ക്കശമായ സമരമുറകള്‍ സ്വീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു തിലക്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ലീഷുകാരുടെ മേല്‍ സമ്മര്‍ദം ചെലുത്തുവാന്‍ യോജിച്ച അവസരമായി ഒന്നാം ലോകയുദ്ധകാലത്തെ വിനിയോഗിക്കാമെന്ന അഭിപ്രായക്കാരനായിരുന്നു തിലക്. 1920-ൽ തിലകിന്റെ 64-ാം ജന്മദിനം ആഘോഷിച്ചു. അനാരോഗ്യം മൂലം കുറച്ചുദിവസങ്ങൾക്കുശേഷം ഇദ്ദേഹം ബോംബേയിൽ ചികിത്സ തേടി. 1920 ആഗസ്റ്റ് 1- ന് നിര്യാതനായി.

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here