ഹര്‍ഷദ്
Divines (2016)
Director: Houda Benyamina
Country: France
ദുനിയാ. അതാണവളുടെ പേര്. പാരീസിലെ ഒരു ചേരിയില്‍ താറുമാറായ കുടുംബ സാഹചര്യത്തില്‍ പൊരുതി ജീവിക്കുന്ന ദുനിയാ. ചെറിയ മോഷണങ്ങളും കള്ളത്തരങ്ങളും നേടിക്കൊടുക്കുന്ന പണം അവളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നുണ്ട്. പണം ഒന്നു മാത്രമാണ് തന്റയീ അളിഞ്ഞ ജീവിത പരിസരത്തെ മാറ്റാന്‍ സഹായിക്കുകയുള്ളൂ എന്ന് മനസ്സിലാക്കിയ ദുനിയായും ആത്മാര്‍ത്ഥ സുഹൃത്ത് മൈമൂനയും മയക്കു മരുന്ന് റാക്കറ്റിലെ കണ്ണികാളാകുന്നു. പാരീസിലെ ചേരികളിലെ മുസ്ലിം ജീവിതം മുമ്പും പല സിനിമകളില്‍ നാം കണ്ടിട്ടുണ്ട്. തങ്ങളുടെ തെരെഞ്ഞെടുപ്പല്ലാത്ത ചേരി ജീവിതം ഇവരില്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും അതിജീവനത്തിനായുള്ള നെട്ടോട്ടവും ദുനിയാ എന്ന സുന്ദരിക്കുട്ടിയിലൂടെ അതി മനോഹരമായി കാണിച്ചിരിക്കുന്ന ഒരുശിരന്‍ ചിത്രം. ഇക്കഴിഞ്ഞ കാന്‍ ഫെസ്റ്റിവലിലടക്കം നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമ. മറക്കാതെ കാണുക. കാരണം ഈ സിനിമ കണ്ടു കഴിയുമ്പോഴേക്കും നിങ്ങള്‍ ദുനിയായെ പ്രേമിച്ചു തുടങ്ങും.