പൃഥ്വിരാജ് പ്രൊഡക്ഷൻസിൽ നിന്നും ആദ്യമായി പുറത്തിറങ്ങുന്ന ‘9’ എന്ന ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം സോണി പിക്ചേഴ്സും കൂടി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . സംവിധായകൻ കമലിന്റെ മകനും 100 ഡേയ്സ് ഓഫ് ലവ് എന്ന ദുൽഖർ ചിത്രത്തിന്റെ സംവിധായകനുമായ ജെനുസ് മുഹമ്മദ് ആണ് 9 ന്‍റെ സംവിധായകൻ.
ആമേൻ അടക്കമുള്ള ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്ത അഭിനന്ദനം രാമാനുജനാണ് ക്യാമറ, മ്യൂസിക് ഷാൻ റഹ്മാനാണ് നിർവഹിച്ചത്. മലയാള സിനിമയിൽ ഇത്തരത്തിലൊരു സിനിമ ആദ്യമാണെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
ട്രൈലർ കാണാം: