കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവല്‍ (KLF) വേദി ഇന്ന് വൈകിട്ട് ആറു മണിക്ക് ഖവ്വാലിയോട് കൂടി സജീവമാവും. അഷ്റഫ് ഹൈദ്രോസും സംഘവും അവതരിപ്പിക്കുന്ന ഖവ്വാലിയോട് കൂടി ലിറ്ററേച്ചർ ഫെസ്റ്റിന്റെ കലാപരിപാടികള്‍ക്ക് തുടക്കമാവും. സമകാലിക കലാ – സാഹിത്യ – സാംസ്‌കാരിക – സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഈ സാഹിത്യോത്സവം അരങ്ങേറുന്നത്.
എല്ലാ ദിവസവും രാത്രി കലാപരിപാടികള്‍ നടക്കും. വ്യാഴം രാത്രി എട്ടു മണിക്ക് കിജോട്ട് കഥകളി അരങ്ങേറും. മിഗ്വെൽ ഡി സെർവാന്റെസിന്‍റെ വിശ്വപ്രസിദ്ധ സ്പാനിഷ് നോവല്‍ ഡോൺ ക്വിക്സോട്ടിനെ ആസ്പദമാക്കിയാണ് കഥകളി. വെള്ളി രാത്രി എട്ട് മണിക്ക് സൂഫി റോക്ക് നടക്കും. ശനി രാത്രി എട്ട് മണിക്ക് എല്‍. സുബ്രമണിയം നയിക്കുന്ന ലൈവ് സംഗീതക്കച്ചേരി. ശേഷം രാത്രി പത്തരക്ക് സ്റീഫന്‍ ഡോണല്‍ അവതരിപ്പിക്കുന്ന സമകാലിക നാടകങ്ങളെ ആസ്പദമാക്കിയുള്ള ‘മൈ ബോഡി വെല്‍ഷ്’ പെര്‍ഫോമന്‍സ് അരങ്ങേറും. സമാപന ദിവസമായ ഞായര്‍ രാത്രി എട്ട് മണിക്ക് റഷ്യന്‍ സംഘം അവതരിപ്പിക്കുന്ന നൃത്താവിഷ്കാരം നടക്കും.
വിശദമായ ഷെഡ്യൂള്‍ ഡൌണ്‍ലോഡ് ചെയ്യാം:
KLF PROGRAMME BILINGUAL