എട്ടാമത് എം.എന്‍. കാവ്യപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

0
154

 

പ്രമുഖ പത്രപ്രവര്‍ത്തകനും കവിയും നാടകകാരനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എം എന്‍ കുറുപ്പിന്റെ സ്മരണാര്‍ത്ഥം യുവഎഴുത്തുകാര്‍ക്കുള്ള എം.എന്‍. കാവ്യപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. പുരോഗമന കലാസാഹിത്യ സംഘം മാരാരിക്കുളം ഏരിയാ കമ്മിറ്റിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

2023 ജൂലൈ 9 ന് 45 വയസ് കവിയാത്തവരില്‍ നിന്നുമാണ് സൃഷ്ടികള്‍ സ്വീകരിക്കുക. മൗലികവും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ കവിതയാവണം. മൂന്ന് പേജില്‍ കവിയരുത്. ഒരാള്‍ ഒരുകവിത മാത്രമേ അയക്കാവൂ.
കവിതയുടെ മൂന്ന് കോപ്പി അയക്കണം. പതിനായിരത്തിയൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

വയസ് തെളിയിക്കുന്ന രേഖ, പേരും വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തിയ കുറിപ്പ് എന്നിവയും സൃഷ്ടിയോടൊന്നിച്ച് അയക്കണം. umasankar5425@gmail.com, sudhakarckcboa@gmail.com എന്ന വിലാസത്തില്‍ ജൂണ്‍ 25 ന് മുമ്പ് ലഭിക്കണം. കണ്‍വീനര്‍, എം.എന്‍.കാവ്യപുരസ്‌കാര സമിതി, പുരോഗമന കലാസാഹിത്യ സംഘം മാരാരിക്കുളം ഏരിയാ കമ്മിറ്റി, (സിപിഎം മാരാരിക്കുളം ഏരിയാ കമ്മിറ്റി ആഫീസ്) ബര്‍ണാഡ് ജംഗ്ഷന് കിഴക്ക്, പാതിരപ്പള്ളി പി.ഒ. ആലപ്പുഴ. പിന്‍.688521 എന്ന വിലാസത്തിലും അയക്കാവുന്നതാണ്.

ജൂലൈ 9 ന് എം എന്‍ കുറുപ്പ് ദിനത്തില്‍ ആലപ്പുഴ മാരാരിക്കുളത്ത് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496420708 (ജയന്‍ തോമസ്), 9497259252 (ദീപു കാട്ടൂര്‍), 9947528616 (കെ. വി. രതീഷ്)

LEAVE A REPLY

Please enter your comment!
Please enter your name here