സിനിമ ഭ്രാന്തല്ല, പാഷനാണ് : സക്കറിയ

0
565

സിനിമാഭ്രാന്തല്ല, സിനിമയോടുള്ള പാഷനാണ് മുന്നോട്ട്‌ നയിക്കുന്നതെന്ന് സംവിധായകൻ സക്കറിയ. കോഴിക്കോട്‌ ആത്മ ക്രിയേറ്റീവ്‌ ലാബ്‌ സംഘടിപ്പിക്കുന്ന എഴുത്തു ശിൽപശാലയിൽ ക്യാമ്പംഗങ്ങളുമായി സംവദിക്കുകയായിരുനു അദ്ധേഹം. ജീവിതത്തിൽ നിഷിദ്ധമായതൊക്കെയും സിനിമയിലും മറ്റ്‌ തൊഴിലിടങ്ങളിലും നിഷിദ്ധമാണെന്നാണ് വിശ്വസിക്കുന്നത്‌. കച്ചവട താൽപര്യങ്ങൾക്ക്‌ വേണ്ടി ഒന്നിനെയും ചൂഷണം ചെയ്യാൻ തയ്യാറല്ല. താൻ കടന്ന് പോയ ജീവിതപരിസരങ്ങളുടെ പച്ചയായ ആവിഷ്കാരമാണ് ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയിലൂടെ പ്രേക്ഷകന് മുന്നിലെത്തിക്കാൻ ശ്രമിച്ചത്‌. അടുത്ത സിനിമയെ കുറിച്ചുള്ള ആലോചനകൾ പുരോഗമിക്കുന്നതായും ചോദ്യങ്ങൾക്ക്‌ മറുപടിയായി അദ്ധേഹം പറഞ്ഞു. ആത്മ ഡയറക്റ്റർ സുജീഷ്‌ സുരേന്ദ്രൻ ഉപഹാരം സമർപ്പിച്ചു.

മെയ്‌ 9ന് ആരംഭിച്ച ആത്മ എഴുത്ത്‌ ശിൽപശാല നാളെ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here