സി.കെ ശേഖരന്‍ സ്മാരക പുരസ്‌കാരം കൂവേരി മാധവന്

0
453

കണ്ണൂര്‍ : ജില്ലയിലെ മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള സി.കെ ശേഖരന്‍ സ്മാരക പുരസ്‌കാരത്തിന് കൂവേരി മാധവന്‍ അര്‍ഹനായി. വയനാട് പടിഞ്ഞാറെത്തറ ഗ്രാമീണ വായനശാല സെക്രട്ടറിയായാണ് പ്രവര്‍ത്തനരംഗത്ത് സജീവമായത്. 1959 മുതല്‍ ഗ്രന്ഥശാല രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ഇദ്ദേഹം ഗ്രന്ഥശാല യൂണിയന്‍ വയനാട് താലൂക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നൂര്‍ സഞ്ജയന്‍ ലൈബ്രറിയും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായാണ് പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here