സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

0
411

കേരള സംസ്ഥാന യുവനജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ‘സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം 2018’നുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, കായികം, ശാസ്ത്രം, സംരംഭകത്വം, കല, കൃഷി എന്നീ മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. കൂടാതെ മികച്ച ക്ലബ്ബുകള്‍ക്കും, യുവക്ലബ്ബുകള്‍ക്കും അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകള്‍ അയക്കേണ്ട അവസാന തിയ്യതി ജനുവരി 15. മാര്‍ഗ നിര്‍ദേശങ്ങളും അപേക്ഷഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ksywb.kerala.gov.in

LEAVE A REPLY

Please enter your comment!
Please enter your name here