ദൂരദര്‍ശന്‍ ന്യൂസില്‍ ഇന്റേണായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 4ന് ഡല്‍ഹി ദൂരദര്‍ശന്‍ ഭവനില്‍ 11 മണിയ്ക്കാണ് ഇന്റര്‍വ്യൂ നടക്കുന്നത്. മാസ് കമ്മ്യൂണിക്കേഷനില്‍ ഒരു വര്‍ഷ പിജി ഡിപ്ലോമയുള്ളവര്‍ക്കാണ് അവസരം. 11 മണിയ്ക്ക് ശേഷം എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിന് പങ്കെടുപ്പിക്കുന്നതല്ല.
തിരഞ്ഞെടുക്കുന്നവര്‍ക്ക് 20,000 രൂപ ശമ്പളമായി ലഭിക്കും. തിരിച്ചറിയല്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുടെ കോപ്പികള്‍ സ്വയം സാക്ഷിപ്പെടുത്തി വേണം ഇന്റവ്യൂവിന് പങ്കെടുക്കാന്‍ എത്തേണ്ടത്.
address: Room No. 410, 4th floor,Doordarshan bhavan, Tower – C, Copernicus Marg, New Delhi – 110001