യുവപ്രതിഭാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

0
238

സമൂഹത്തിന്റെ വിവിധ മേഖലകളിൽ മാതൃകപരമായി പ്രവർത്തിച്ച് നേട്ടങ്ങൾ സ്വന്തമാക്കുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കേരള സംസ്ഥാന യുവജനക്ഷേമബോർഡ് ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സ്വാമി വിവേകാനന്ദന്റെ പേരിലുള്ള ഈ പുരസ്‌കാരത്തിന് സാമൂഹ്യപ്രവർത്തനം, കല, സാഹിത്യം, കായികം (വനിത, പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് അർഹരാവുക. ഒപ്പം, ഓരോ ജില്ലയിലെയും മികച്ച യൂത്ത് ക്ലബ്ബുകൾക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ട്. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും മൊമെന്റോയും അടങ്ങുന്നതാണ് അവാർഡ്. 2021 ലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്. മാർച്ച്‌ 25 ന്, ആലപ്പുഴ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ, ബഹു: ഫിഷറീസ്-സാംസ്‌കാരിക-യുവജനക്ഷേമ വകുപ്പുമന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ നൽകും.

പുരസ്‌കാരജേതാക്കൾ

സാമൂഹ്യപ്രവർത്തനം – ഷെഫീഖ്.കെ, മലപ്പുറം

ദൃശ്യമാധ്യമം – ആർ. രോഷിപാൽ, കോഴിക്കോട്

കല – അനീഷ് സി. പി, മലപ്പുറം

സാഹിത്യം – സുധീഷ് കോട്ടേമ്പ്രം, കോഴിക്കോട്

കായികം (പുരുഷൻ) – ആനന്ദ്. കെ, കണ്ണൂർ

കായികം (വനിത) – അപർണ്ണ റോയ്, കോഴിക്കോട്

കൃഷി – വാണി. വി, ആലപ്പുഴ

സംരംഭകത്വം – ലക്ഷ്മി ആർ പണിക്കർ, എറണാകുളം

ഫോട്ടോഗ്രഫി – അനീഷ് ജയൻ, എറണാകുളം


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here