1991 ൽ യുനെസ്കോയുടെ ജനറൽ കോൺഫറൻസിലെ ഇരുപത്തെ ആറാം സെഷനിൽ അംഗീകരിക്കപ്പെട്ട ഒരു ശുപാർശയെത്തുടർന്ന് 1993ല്‍ യു.എൻ ആണ് ആദ്യമായി മാധ്യമ സ്വാതന്ത്ര്യ ദിനം പ്രഖ്യാപിച്ചത്. ഈ ദിനത്തിൽ മാധ്യമ പ്രവർത്തകർ തങ്ങൾക്ക് നൽകേണ്ട സ്വാതന്ത്ര്യത്തെ കുറിച്ചും അവകാശങ്ങളെ കുറിച്ചും സർക്കാരിനെ ഓർമപ്പെടുത്തുന്നു.
കഴിഞ്ഞ വർഷം മാത്രം നൂറോളം മാധ്യമപ്രവർത്തകർ തങ്ങളുടെ ജോലി ചെയ്തതിന്റെ പേരിൽ കൊല്ലപ്പെട്ടു. ഇത്തരം പ്രശനങ്ങൾ അടിസ്ഥാന മനുഷ്യാവകാശ പ്രശ്നം കൂടിയാണ്. ലോക മാധ്യമ സ്വാതന്ത്ര്യത്തിൽ നമ്മുടെ രാജ്യം 130 സ്ഥാനത്താണെന്നുള്ളത് ഈ ദിവസം എടുത്തുപറയേണ്ട കാര്യമാണ്.
മുഖ്യധാരാ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഇത്തരത്തിൽ ആക്രമിക്കപെടുമ്പോൾ സമാന്തര – ഓണ്‍ലൈന്‍ മാധ്യമപ്രവർത്തകരുടെ നിലനിൽപ്പിനെ കുറിച്ച് ആശങ്കപെടാതെ വയ്യ. കേരളത്തിൽ ഈ അടുത്ത കാലത്ത് ഓണ്‍ലൈന്‍ മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടത് അതിന് ഉദാഹരമാണ്.