കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ സ്റ്റേജിന മത്സരങ്ങൾക്ക് ഇന്ന് തുടക്കം

0
214

വയനാട് സുൽത്താൻ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ വെച്ച് മെയ് 1 മുതൽ 5 വരെ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവം ‘വയനാർട്ട് 2019’ സ്റ്റേജിന മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. മഹാരാജാസ് കോളേജിലെ രക്തസാക്ഷി അഭിമന്യു, ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ആത്മഹത്യാ ചെയ്യേണ്ടി വന്ന ദളിത് വിദ്യാർത്ഥി രോഹിത് വെമുല, കൊലചെയ്യപ്പെട്ട പുരോഗമന എഴുത്തുകാരായ ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ്, കൽബുർഗി തുടങ്ങിയവരുടെ നാമധേയത്തിലുള്ള അഞ്ച് വേദികളിലായാണ് മത്സരം നടക്കുക. സ്റ്റേജിന പരിപാടികളുടെ ഉദ്ഘാടനം വൈകീട്ട് വേദി അഭിമന്യു മഞ്ചിൽ പ്രശസ്ത മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ നിർവഹിക്കും.
അഞ്ചു വേദികളിലായി ഇരുപഞ്ചോളം ഇനങ്ങൾ ഇന്ന് അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here