തലസ്ഥാന നഗരിയില്‍ ലിംഗസമത്വ റാലി

0
627

ലിംഗഭേദമന്യേ ലിംഗസമത്വ റാലി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മാനവീയം വീഥിയില്‍ ജൂണ്‍ 14ന് വൈകിട്ട് 3 മണിയ്ക്കാണ് പരിപാടി ആരംഭിക്കുക. അന്നേദിവസം മീറ്റിങ്ങോടുകൂടി യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ച് റാലി സമാപിക്കും. എല്ലാ ലിംഗക്കാരും സമന്‍മാരാണെന്ന മുദ്രാവാക്യവുമായാണ് റാലി സംഘടിപ്പിക്കുന്നത്. ജൈവികമായ വ്യത്യാസങ്ങൾ മാറ്റിനിർത്തിയാൽ മനുഷ്യൻ എന്ന നിർവചനങ്ങൾ  മാത്രമാണ് പര്യാപ്തമാകുന്നത്. സ്ത്രീകൾക്കും ട്രാൻസിനും നേരെ വ്യാപകമായി അതിക്രമങ്ങൾ  നടക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം റാലികളുടെ പ്രസക്തി ഏറുകയാണ്. അനിവാര്യമായ മാറ്റത്തിലേക്കുള്ള സഞ്ചാരം കൂടിയാണ് ഇത്തരത്തിൽ സംഘടിപ്പിക്കുന്ന ഓരോ റാലിയും.

LEAVE A REPLY

Please enter your comment!
Please enter your name here