മുഖ്താർ ഉദരംപൊയിൽ

3
2192
mukthar udarampoyilil

ചിത്രകാരൻ, കഥാകൃത്ത്, പത്രപ്രവർത്തകൻ

വിവിധ ആനുകാലികങ്ങളിൽ വരയ്ക്കുകയും എഴുതുകയും ചെയ്യുന്നു. വ്യത്യസ്തമായ ശൈലിയും രചനാരീതിയും കൊണ്ട് ചിത്രകലയിൽ സ്വന്തമായ ഇടം കണ്ടെത്തിയ കലാകാരൻ. കടുത്ത നിറങ്ങളുടെ ധാരാളിത്തത്തിൽ നിഗൂഢതയുടെ സൗന്ദര്യം നിറയുന്ന ചിത്രങ്ങളാണ് പലതും. കഥകൾ നിറയുന്ന ചിത്രങ്ങൾ.

പഠനവും വ്യക്തിജീവിതവും

മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശി. മുസ്സല്യാറകത്ത് അബ്ദുൽ ഗഫൂറിന്റെയും മാട്ടായി മൈമൂനയുടെയും മകൻ. കോഴിക്കോട് യൂണിവേഴ്സല്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലാ പരിശീലനം നേടി.
ജീവിത പങ്കാളി: എം.പി ഹസീന
മക്കള്‍: നശ്‌വ മുഖ്താർ, നിഷിൻ മുഖ്താർ, നിഹ മുഖ്താർ, നഷ മുഖ്താർ

സൃഷ്ടികള്‍

കിഴക്കൻ ഏറനാടിന്റെ ഭാഷയും സംസ്‌കാരവും അനുഭവലോകവും സാഹിത്യത്തിലേക്ക് വരച്ചുചേർത്ത എഴുത്തുകാരൻ. കഥകൾ മുഴുവൻ ചിത്രങ്ങളാണ്. കഥ വരയ്ക്കുകയും ചിത്രം എഴുതുകയും ചെയ്യുന്ന രചനാകൗശലമാണ് മുഖ്താറിനെ ശ്രദ്ധേയനാക്കുന്നത്.

ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വരച്ച ഇല്ലസ്‌ട്രേഷനുകൾ ശ്രദ്ധേയമാണ്. മാധ്യമം അടക്കം വിവിധ ആനുകാലികങ്ങളിലും മാതൃഭൂമി ബുക്‌സ്, ഒലിവ് പബ്ലിക്കേഷൻ തുടങ്ങി വിവിധ പ്രസാധകർക്കുവേണ്ടിയും വരക്കുന്നു. ‘കള്ളരാമൻ’ എന്ന പേരിൽ കോഴിക്കോട് ഒലിവ് പബ്ലിക്കേഷൻ പുറത്തിറക്കിയ മുഖ്താറിന്റെ കഥാസമാഹാരം ചർച്ചചെയ്യപ്പെട്ട പുസ്തകമാണ്.

മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന ചിത്രകാരൻമാരുടെ കൂട്ടായ്മയായ വരക്കൂട്ടം അംഗമാണ്. ലളിതകലാ അക്കാദമിയുടേത് ഉൾപ്പെടെ ധാരാളം ക്യാമ്പുകളിലും പ്രവദർശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വർത്തമാനം പത്രത്തിൽ ഫീച്ചർ കോഡിനേറ്ററായി ജോലി ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിലെ റിയാദിൽ ഖുർത്തുബ ഇന്റർനാഷണൽ സ്‌കൂളിൽ ആർട്ടിസ്റ്റായും ജോലി ചെയ്തിരുന്നു. ഇപ്പോൾ ചന്ദ്രിക ദിനപത്രത്തിൽ സബ് എഡിറ്ററാണ്.

MUKTHAR UDARAMPOYILIL

Painter, Story Writer, Journalist

Mukthar Udarampoyil is an expert artist who found his own place in painting with his different style. He draws and writes in different periodicals. In the lavish display of dark colors Mukthar’s pictures are filled with a mystery of beauty. Stories filled with pictures.

Education and Personal Life

Native of Kalikavu, Malappuram District. Born on Son of Mussalliyarakath Abdul Gafoor and Maimoona. Got training from Universal Arts Kozhikode, in painting.
Spouse: M. P Haseena
Children: Nashva Mukhtar, Nishin Mukhtar, Niha Mukhtar, Nasha Mukhtar

Works

Illustrations drawn on the Chandrika Weekly are noteworthy. He is drawing for various periodicals including Madhyamam and various publishing houses like Mathrubhumi Books, Olive Publications etc. ‘Kallaraman’, Story Collection published by Olive was discussed lot in literary circles.
Member, at Varakkoottam, an artist association based on Malappuram. Participated in different camps and exhibitions including Lalitha Kala Academy. Worked in Varthamanam Daily as Feature Coordinator. Also worked as Artist in Khurthuba International School, Riyadh, Saudi Arabia. At Present, working as Sub Editor in Chandrika Daily.

Reach Out at:

Musliyarakath (H)
Pullangode (PO)
Kalikavu (Via)
Malappuram
Mob: 9747275085
Email: muktharuda@gmail.com
Facebook: www.facebook.com/udarampoyil

 

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here