വി എസ് നയ്പാൾ അന്തരിച്ചു

0
501

ലണ്ടന്‍: ഇന്ത്യൻ വംശജനായ വിഖ്യാത സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ വി എസ് നയ്പാള്‍(85) അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം.
1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ചഗ്‌വാനാസിലാണ് നയ്പാളിന്റെ ജനനം.
1957ല്‍ ആദ്യനോവലായ ദ മിസ്റ്റിസ് മെസ്സര്‍ പ്രസിദ്ധീകരിച്ചു. 2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. കൊളോണിയലിസത്തിന്റെ കറുത്ത അധ്യായങ്ങള്‍ പരാമര്‍ശ വിധേയമാകുന്ന നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.India: A Million Mutinies Now എന്ന പുസ്തകം ഇന്ത്യ: കലാപങ്ങളുടെ വർത്തമാനം എന്ന പേരിൽ സി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(കടപ്പാട്)

LEAVE A REPLY

Please enter your comment!
Please enter your name here