HomeTODAYആഗസ്റ്റ് 12

ആഗസ്റ്റ് 12

Published on

spot_img

2018 ആഗസ്റ്റ് 12, ഞായർ
1193 കർക്കടകം 27

ഇന്ന്

അന്താരാഷ്ട്ര യുവജനദിനം
[ഐക്യരാഷ്ട്ര സഭ]

റഷ്യ: വായുസേന ദിനം
റഷ്യ : റഷ്യൻ റെയിൽവെ ട്രൂപ്പേഴ്സ് ഡേ

തായ്‌ലാന്റ്‌: ദേശീയ മാതൃദിനം
[തായ്‌ലാന്റ്‌ രാജ്ഞിയുടെ പിറന്നാൾ ദേശീയ മാതൃദിനമായി ആചരിക്കുന്നു ]

ഇന്ത്യൻ കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടിയുടെ മുൻരാജ്യസഭ നേതാവുമായ സീതാറാം യച്ചൂരിയുടെയും(1952),

കർണാടക സംസ്ഥാനത്തെ മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും ആയ സിദ്ധരാമയ്യയുടെയും (1946) ,

കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും മുൻ ലോക്‌സഭാംഗവും കോഴിക്കോട് കോർപ്പറേഷൻ മുൻ മേയറുമായ എ.കെ. പ്രേമജത്തിന്റെയും (1938) ജന്മദിനം.

ഓര്‍മ്മദിനങ്ങള്‍

ഡോ. ടി. ഭാസ്കരൻ (1929-2010)
രാമചന്ദ്രൻ വടക്കേടത്ത്‌ (1928-2012)
ക്ലിയോപാട്ര VII (69 ബി.സി.–30 ബി.സി)
ഒലോഫ്‌ ഡാലിൻ (1708-1763)
വില്യം ബ്ലെയ്ക്ക് (1757 – 1827)
വിൽഹെം സ്റ്റീനിറ്റ്സ് (1836 – 1900)
തോമസ് മാൻ (1875 -1955 )
ഇയാൻ ഫ്ലെമിങ്ങ് (1908–1964)
വില്യം ഷോക്ലി (1910–1989)

ജന്മദിനങ്ങള്‍

കെ. ബാലകൃഷ്ണൻ (1924 –1984 )
എസ്‌.ആർ രംഗനാഥൻ (1892-1972)
വിക്രം സാരാഭായ്‌ (1881-1959)
ജന. സിയാ ഉൾ ഹഖ്‌ (1924-1988)
സുശീൽ കൊയ്രാള (1939 – 2016)
എഡ്വാർഡൊ ഇറാഡിയർ (1856-1921)
സെസിൽ ഡി. മില്ലെ (1881-1959)
എർവിൻ ഷ്രോഡിങ്ങർ (1887-1967)

ചരിത്രത്തിൽ ഇന്ന്

ബി.സി.ഇ. 490 – മാരത്തോൺ യുദ്ധം – ജൂലിയൻ കാലഗണനാരീതിയനുസരിച്ച് ഈ ദിവസമാണ്‌ അധിനിവേശ പേർഷ്യൻ സേനയെ ഏതൻസ് പരാജയപ്പെടുത്തിയ യുദ്ധം നടന്നത്.

ബി.സി.ഇ. 30 – ആക്റ്റിയം യുദ്ധത്തിൽ തന്റേയും മാർക്ക് ആന്റണിയുടേയും പരാജയത്തെത്തുടർന്ന് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു.

1806 – ഇംഗ്ലീഷുകാരുടെ ആദ്യ അധിനിവേശത്തിനു ശേഷം, സാന്റിയാഗോ ഡി ലിനിയേഴ്സ് ബ്യൂണസ് അയേഴ്സ് നഗരം തിരിച്ചു പിടിച്ചു.

1833 – ഷിക്കാഗോ നഗരത്തിന്റെ സ്ഥാപനം.

1851 – തന്റെ തയ്യൽ യന്ത്രത്തിന്റെ പേറ്റന്റ് ഐസക് സിംഗർ നേടിയെടുത്തു.

1898 – സ്പാനിഷ് അമേരിക്കൻ യുദ്ധത്തിന്‌ അന്ത്യം കുറിച്ചുകൊണ്ടുള്ള വെടിനിറുത്തൽ ഉടമ്പടി.

1914 – ഒന്നാം ലോകമഹായുദ്ധം: ബ്രിട്ടൺ, ഓസ്ട്രിയ-ഹംഗറിക്കെതിരായിയുദ്ധം പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രാജ്യങ്ങളെല്ലാം സ്വയമേവ യുദ്ധത്തിൽ പങ്കു ചേർന്നു.

1960 – ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ എക്കോ -I വിക്ഷേപിച്ചു.

1964 – വർണ്ണവിവേചനനയങ്ങൾ മുൻ നിർത്തി ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽനിന്നും വിലക്കി.

1978 – ജപ്പാനും ചൈനയും തമ്മിൽ സൗഹൃദഉടമ്പടി ഒപ്പുവച്ചു.

1981 – ഐ.ബി.എം. പി.സി.പുറത്തിറങ്ങി.

2004 – സിംഗപ്പൂരിന്റെ മൂന്നാമത് പ്രധാനമന്ത്രിയായി ലീ സീൻ ലൂങ്ങ് അധികാരമേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this