നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ഏഴുപതിറ്റാണ്ടോളം നാടകരംഗത്ത് നിറസാന്നിധ്യമായിരുന്ന വിക്രമൻ നായർ, സിനിമ-സീരിയൽ രംഗത്തും സജീവമായിരുന്നു. 53 പ്രഫഷണൽ നാടകങ്ങൾ ഉൾപ്പെടെ, ഇരുന്നൂറോളം നാടകങ്ങളിലായി പതിനായിരത്തിലധികം തവണ ഇദ്ദേഹം വേദിയിൽ വേഷമണിഞ്ഞിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാടായിരുന്നു ജനനമെങ്കിലും, കുട്ടിക്കാലം മുതൽ കോഴിക്കോടായിരുന്നു താമസം. സെന്റ് ജോസഫ് സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം, പതിനാറാം വയസിൽ തന്നെ വിക്രമൻ നായർ കലാസാംസ്‌കാരികരംഗത്തേക്ക് കടന്നുവന്നു. സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ ട്രൂപ്പുകൾക്ക് വേണ്ടിയാണ് ഈ അനശ്വരനടൻ വേഷമണിഞ്ഞത്. കെ. ടി മുഹമ്മദ് അടക്കമുള്ള നാടകാചാര്യന്മാർക്കൊപ്പം, മലയാളനാടകത്തിന്റെ സുവർണ്ണകാലഘട്ടത്തിലെ സുപ്രധാന താരങ്ങളിൽ ഒരാളായിരുന്നു വിക്രമൻ നായർ. അഭിനയത്തിന് പുറമെ, സംവിധായകനായും ഇദ്ദേഹം നാടകരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. സംസ്കാരം, ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല