‘ഇന്നലെ ഇന്ന് നാളെ’ ഒന്നാമത്

0
142

സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെ, കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ പ്രവീൺ വിശ്വം സംവിധാനം ചെയ്ത ‘ഇന്നലെ ഇന്ന് നാളെ’ ഒന്നാം സ്ഥാനം നേടി. ശ്രീജു ശ്രീനിവാസൻ, ജിതിൻ ജയപ്രകാശ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘എരുമി’ രണ്ടാം സ്ഥാനവും, ലളിതാ വൈഷ്ണവി സംവിധാനം ചെയ്ത, തിരുവല്ല പ്രിൻസ് മാർത്താണ്ഡ വർമ്മ TEI ഒരുക്കിയ ‘നെതൻ – down with dowry’ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവയ്‌ക്കെതിരെ സാമൂഹിക ജാഗ്രത ഉണർത്തുന്ന പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന ഷോർട്ട്ഫിലിമുകളാണ് മത്സരത്തിനായി പരിഗണിച്ചത്.

വിജയികൾക്കുള്ള സമ്മാനവിതരണം ഇന്ന് (29/03/2023) എറണാകുളം മഹാരാജാസ് കോളേജിൽ നടക്കും. പ്രൊഫ. എം. കെ. സാനു മാസ്റ്ററാണ് സമ്മാനവിതരണം നിർവ്വഹിക്കുക. ഇതേ ചടങ്ങിൽ, യൂത്ത് ഐക്കൺ 2022-23 അവാർഡ് ഫലപ്രഖ്യാപനവും നടക്കും. ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവയ്ക്ക് യഥാക്രമം 20000 , 15000, 10000 രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here