കഥ
വിഘ്നേശ് കെ.പി
ഏഴാം ക്ലാസ്സ് വിദ്യാർത്ഥി
ഒരുദിനം, ഞാൻ ഉമ്മറത്തിണ്ണയിലിരുന്ന് ഫോണിൽ കളിക്കുകയായിരുന്നു. ചില ഗെയ്മുകളാണ് . പെട്ടെന്ന് അമ്മ വന്നു പറഞ്ഞു ” ആ ഫോൺ ഒന്ന് താഴെ വെക്ക് മോനേ.”പഠിച്ച് ക്ഷീണിതനായിരിക്കുന്ന എനിക്ക് ക്ഷീണം മാറാൻ ഉപയോഗിക്കുന്ന ഒരേയൊരു മാർഗ്ഗമാണിത് ,അത് തടസ്സപ്പെടുത്തരുത്.” അമ്മ ദേഷ്യത്തോടെ പറഞ്ഞു ” മിണ്ടാതിരി, അവിടെ കുറച്ച് പണിക്കാർ തോട് വെട്ടുന്നുണ്ട്. അതൊന്നു പോയി കണ്ടു നോക്ക്.” ഞാൻ ഇരുന്നിടത്ത് ഇരുപ്പുറപ്പിച്ചു. അമ്മ പെട്ടെന്ന് ഫോൺ വാങ്ങി പോയി. അപ്പോഴാണ് അമ്മ പറഞ്ഞ കാര്യം ഓർത്തത്. ഞാൻ ചെരുപ്പുമിട്ട് അങ്ങോട്ട് നടന്നു.
ഒരു നാലഞ്ചു പേർ പണിയെടുക്കുന്നുണ്ടായിരുന്നു. അതിലെ അപ്പൂപ്പന് ഒരു 80 വയസ്സുണ്ടാകും. അവരുടെ പ്രവർത്തനം കണ്ട് രസിച്ചു. പെട്ടെന്ന് അപ്പൂപ്പൻ മണ്ണ് വാരിയിട്ടപ്പോൾ അതിൽ ഒരു പാമ്പ്. ഞാൻ ഒന്നും നോക്കിയില്ല, മടലെടുത്ത് വീശി, പക്ഷെ അടി നടന്നില്ല. അപ്പൂപ്പൻ പറഞ്ഞു. “അരുത് മോനെ അരുത് ”. കുട്ടി വീശിയ വടി താഴേക്ക് ചലിച്ചില്ല. പെട്ടെന്ന് അപ്പൂപ്പൻ അതിനെ എടുത്ത് വെള്ളത്തിലേക്കിട്ടു. എന്നിട്ട് പറഞ്ഞു.” അരുത് മോനേ, അതിനെ കൊല്ലരുത്. അതൊരു പാവമാ. അതും ദൈവത്തിൻ്റെ സൃഷ്ടി തന്നെ. ഒരു ആവശ്യമില്ലാതെ ഒരു ജീവിയേയും കൊല്ലരുത്.”അദ്ദേഹം പണി തുടർന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
കുട്ടികൾക്ക് ഇത്തരം പ്രസിദ്ധീകരണങ്ങൾ നല്ല ഉത്സാഹം നൽകും. മികച്ച പതിപ്പുകൾ പ്രതീക്ഷിക്കുന്നു.