പ്രശസ്ത നാടക പ്രവർത്തകനും എൽ.എൻ.വി മാഗസിൻ വർക്കിങ്ങ് എഡിറ്ററുമായ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്ത വരി ദ സെന്റെൻസ് ഈ മാസം 24 ന് ക്രിസ്തുമസ്സ് റിലീസ് ആയി ഒ.ടി.ടി പ്ലാറ്റ്ഫോം ആയ നീസ്ട്രീമിലൂടെ റിലീസ് ചെയ്യുകയാണ്. 2019 മികച്ച കഥക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ വരിയിൽ പ്രധാന വേഷത്തിൽ എത്തുന്ന എല്ലാവരും നാടക അഭിനേതാക്കൾ കൂടിയാണ് എന്നതാണ് ഒരു പ്രത്യേകത. സിനിമ 70 രൂപ കൊടുത്ത് പ്രീബുക്ക് ചെയ്ത് കാണാവുന്നതാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ബുക്ക് ചെയ്യാം