തൃശ്ശുർ : മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര നവമാധ്യമ കൂട്ടായ്മയായ ലോക നാടക വാർത്തകൾ [എൽ.എൻ.വി] കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ പ്രഥമ സഫ്ദർ ഹാഷ്മി അനുസ്മരണ ദേശീയ ജനകീയ തെരുവ് നാടകോത്സവവും ശിൽപ്പശാലയും സംഘടിപ്പിക്കുന്നു.
ഇതിനോടനുബന്ധിച്ച് 2022 ജനുവരി 1 ന് സഫ്ദർ ഹാഷ്മി അനുസ്മരണ സമ്മേളനവും ജനുവരി ഫെബ്രുവരി മാസങ്ങളിൽ ദക്ഷിണ – മദ്ധ്യ – ഉത്തര മേഖലയിലെ ഒരു ജില്ലാ കേന്ദ്രത്തിലോ ഗ്രാമത്തിലോ അതാത് മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് സംഘങ്ങൾ അവതരിപ്പിക്കുന്ന നാടകങ്ങൾ ഉൾപ്പെടുത്തി തെരുവ് നാടകോത്സവവും, പ്രശസ്തരും പ്രഗത്ഭരുമായ നാടക പരിശീലകരും അദ്ധ്യാപകരും നേതൃത്വം നൽകുന്ന തെരുവ് നാടക ശില്പശാലയും,
സമാപനത്തോടനുബന്ധിച്ച് മേഖല നാടകോത്സവങ്ങളിലെ മികച്ച മൂന്നു നാടകങ്ങളും ഇതര സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണിച്ചു വരുന്ന അഞ്ചു അന്യ ഭാഷാ തെരുവ് നാടകങ്ങളും ഉൾപ്പെടുത്തി തൃശ്ശൂരിൽ ദേശീയ ജനകീയ തെരുവ് നാടകോത്സവവും സംഘടിപ്പിക്കും.
50 പേർക്ക് പ്രവേശനം അനുവദിക്കുന്ന തെരുവ് നാടക ശില്പശാലയിൽ പങ്കെടുക്കുന്നതിനും, മേഖല അടിസ്ഥാനത്തിൽ നാടകം അവതരിപ്പിക്കുന്നതിനും തെരുവ് നാടക സംഘങ്ങളിൽ നിന്നും കലാ സംഘടനകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
അവതരണ ദൈർഘ്യം മുപ്പതു മിനിറ്റിൽ കുറയാത്തതും നാല്പത്തിയഞ്ച് മിനിറ്റ് കവിയാത്തതുമായ തെരുവ് നാടക രചനകളാണ് പരിഗണിക്കുക. സ്ക്രീപ്റ്റും അപേക്ഷയും സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 5 ആയിരിക്കും.
അപേക്ഷ ഫാറത്തിനും നിബന്ധനകൾക്കും കൂടുതൽ വിവരങ്ങൾക്കും www.lnvmagazine.com സന്ദർശിക്കുകയോ
+919544453929 എന്ന നമ്പരിൽ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുയോ ചെയ്യുക. അപേക്ഷ ഫോം ത്രിശ്ശൂരിലെ ഏത്തായിൽ പരന്തൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ലോക നാടക വാർത്തകളുടെ ഓഫീസിൽ നേരിട്ടും കൈപ്പറ്റാവുന്നതാണ്.
…
Good