വര്‍ഗീസ് കാട്ടിപ്പറമ്പന്‍ അന്തരിച്ചു

0
88

തൃപ്പൂണിത്തുറ: നാടകനടനും ആദ്യകാല മലയാള ചലച്ചിത്രങ്ങളിലെ നായകനടനുമായിരുന്ന വര്‍ഗീസ് കാട്ടിപ്പറമ്പന്‍(89) അന്തരിച്ചു. ഇന്ന് പകല്‍ 3.30 വരെ തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ജംഗ്ഷനിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം പകല്‍ നാലിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

നായകനടന് ആവശ്യമായ ശബ്ദഗാംഭീര്യവും സൗന്ദര്യവും ഉണ്ടായിരുന്ന വര്‍ഗീസ് കാട്ടിപ്പറമ്പന്‍ സത്യന്റെ മരണശേഷം സത്യന് പകരക്കാരനായാണ് സിനിമയിലെത്തിയത്. ഷീല, ജയഭാരതി എന്നിവരുടെ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു.

കേരളത്തിലെ ഒട്ടേറെ നാടകസമിതികളില്‍ അഭിനയിച്ച വര്‍ഗീസ് കാട്ടിപ്പറമ്പന് 2017ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചു.

ഭാര്യ: റോസമ്മ, മക്കള്‍: ആര്‍മിന്‍, അനിത, പരേതനായ അലന്‍.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here