മൂന്ന് കുറുംകവിതകൾ

1
371

കവിത
ഉണ്ണികൃഷ്ണൻ കളമുള്ളതിൽ
ചിത്രീകരണം : സുബേഷ് പത്മനാഭൻ
1

ബഹുഭാഷികളാണ്
പൂക്കൾ –
വരണമാല്യത്തിലും
പുഷ്പചക്രത്തിലും
എത്ര നന്നായ്
സംസാരിയ്ക്കുന്നു.

2.

ഭ്രാന്തൊരു
ഭാഷയാണ്
ജീവിതം
മറ്റൊന്നും –
രണ്ടും
കവിതയാണ്,
കലർപ്പുള്ള
ഭാഷയാണെന്നു മാത്രം.

3.

കൊലപാതകിയ്ക്കും
കൊല്ലപ്പെടുന്നയാൾക്കും
ഒരേ ഭാഷ
മനസ്സിലാകുന്ന
ഒരു നിമിഷം
മാത്രമുണ്ടാകും –
ജീവിയ്ക്കാനും
മരിയ്ക്കാനുമുള്ള
തിരക്കിനിടയിൽ
അവരത്
ശ്രദ്ധിക്കാതെ പോകും.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. Life along with madaness brings joy and peace otherwise we are just breathing and existing ❤️

    These poems are remarkable ❤️
    And importantly – true ????

LEAVE A REPLY

Please enter your comment!
Please enter your name here