മേട സൂര്യന്‍റെ നെഞ്ചിലെ മഞ്ഞാണു നീ… ഉടലാഴത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

0
573

ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ഉടലാഴത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. 2017 ലെ മികച്ച ചലച്ചിത്ര ഗായികയായ സിത്താര കൃഷ്ണകുമാറും മിഥുൻ ജയരാജും ചേർന്ന് സംഗീതം നൽകിയതാണ്.

ഡോക്ടേഴ്സ് ഡിലെമ നിർമ്മിക്കുന്ന സിനിമ ആദ്യ പോസ്റ്റർ മുതല്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘ഫോട്ടോഗ്രാഫർ’ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ച മണി 12 വർഷങ്ങൾക്ക് ശേഷം സിനിമയില്‍ നായകനായി തിരികെയെത്തുന്നു. സജിത മഠത്തിൽ, അനു മോൾ, ജോയ് മാത്യു ,രമ്യ വത്സല അബു വളയംകുളം, ഇന്ദ്രൻസ് തുടങ്ങിയവരും സിനിമയിലുണ്ട്.

ഗാനരചന: ഉണ്ണികൃഷ്ണൻ ആവള
ആലാപനം: സിത്താര കൃഷ്ണകുമാർ
കാമറ: മുഹമ്മദ്
എഡിറ്റർ: അപ്പു ഭട്ടതിരി

LEAVE A REPLY

Please enter your comment!
Please enter your name here