തിരുവനന്തപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സിപിഐ നേതാവുമായിരുന്ന യു വിക്രമന്‍(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ അഞ്ചരക്കായിരുന്നു അന്ത്യം. കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സ്ഥാപക നേതാവും സംസ്ഥാന പ്രസിഡന്റും ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റും ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ആയിരുന്നു. ജനയുഗം കോര്‍ഡിനേറ്റിങ് എഡിറ്റര്‍, നവയുഗം പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവ് സി ഉണ്ണിരാജയുടെയും മഹിളാ നേതാവ് രാധമ്മ തങ്കച്ചിയുടെയും മകനാണ്. സീതാ വിക്രമന്‍ ആണ് ഭാര്യ. മകന്‍ സന്ദീപ് വിക്രമന്‍.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല