സംസ്ഥാന അമേച്വര്‍ നാടകോത്സവം 4 മുതല്‍ പൂക്കാട് കലാലയത്തില്‍

0
126

കൊയിലാണ്ടി: പൂക്കാട് കലാലയം സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള നാടകോത്സവം ഒക്ടോബര്‍ നാലുമുതല്‍ ഏഴുവരെ നടക്കും.

കേരള സംഗീത നാടക അക്കാദമിയുമായി സഹകരിച്ച് കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തിലാണ് സംസ്ഥാന നാടകോത്സവം സംഘടിപ്പിക്കുന്നത്. നാലിന് വൈകിട്ട് അഞ്ചിന് കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂര്‍ മുരളി, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, വിടി മുരളി തുടങ്ങിയ സംഗീത നാടക അക്കാദമി ഭാരവാഹികള്‍ പങ്കെടുക്കും

നാലിന് വൈകിട്ട് 6.30ന് പൂക്കാട് കലാലയത്തിന്റെ ചിമ്മാനം നാടകം അരങ്ങേറും. കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടക പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ നാലുനാടകങ്ങളാണ് വിവിധ നാടകസംഘങ്ങള്‍ അവതരിപ്പിക്കുന്നത്.

അഞ്ചിന് വൈകിട്ട് തൃശ്ശൂര്‍ പ്ലാറ്റ്‌ഫോം തിയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന അകലെ അകലെ മോസ്‌കോ, ആറിന് തൃശ്ശൂര്‍ നാടക സൗഹൃദത്തിന്റെ സൈ്വരിത പ്രയാണം, ഏഴിന് ചേര്‍പ്പ് നാടകപ്പുര കലാസമിതിയുടെ പ്ലാംയാ ല്യൂബ്യൂയ് എന്നീ നാടകങ്ങള്‍ അരങ്ങേറും. നാടകചരിത്ര പ്രദര്‍ശനം, ഗാനസദസ്സ്, ശില്‍പ്പശാല, നാടകപ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിവയും അനുബന്ധമായി നടക്കുമെന്ന് കലാലയം ഭാരവാഹികള്‍ അറിയിച്ചു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here