പോലീസ് അക്ഷരദീപം സാഹിത്യകലാകായിക കൂട്ടായ്മയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായായി, 17 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി കവിതാ മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനത്തിന് 1000 രൂപ, രണ്ടാം സമ്മാനത്തിന് 750 രൂപ, മൂന്നാം സമ്മാനത്തിന് 500 രൂപ എന്നീ ക്രമത്തിലായിരിക്കും സമ്മാനത്തുക.
നിബന്ധനകള്‍
- രചനകള്‍ ടൈപ്പ് ചെയ്ത് ടെക്സ്റ്റായും PDF ആയും, കവിതയുടെ പേരും സ്വന്തം പേരും പേജിന്റെ മുകളില്‍ ‘അക്ഷരദീപം കവിതാ മത്സരം’ എന്നും വ്യക്തമായി രേഖപ്പെടുത്തി ഗ്രൂപ്പ് അഡ്മിന്‍ ശ്രീ. രേഖാ വെള്ളത്തൂവലിന്റെ 9446070071 എന്ന നമ്പരിലേക്കാണ് വാട്ട്‌സ് ആപ്പ് ചെയ്യേണ്ടത്.
- രചയിതാവിന്റെ ഫോട്ടോ, പൂര്‍ണ്ണവിലാസം, പഠിക്കുന്ന ക്ലാസ്സ് , സ്‌കൂള്‍ എന്നിവയും, രക്ഷിതാവിന്റെ സാക്ഷ്യപത്രവും രചനയോടൊപ്പം അയക്കണ്ടതാണ്.
- രചനയുടെ വിഷയം മത്സരാര്‍ത്ഥികള്‍ക്ക് വിടുന്നു.
- കവിത 36 വരികളില്‍ കൂടരുത്.
- രചനകള്‍ അയച്ചു കിട്ടേണ്ട അവസാന തീയതി 2023 ഒക്ടോബര്‍ 15.
- വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും പോലീസ് അക്ഷരദീപം സാഹിത്യ-കലാ കായിക കൂട്ടായ്മയുടെ കൊച്ചിയില്‍ വച്ച് 2023 നവംമ്പര്‍ മാസത്തില്‍ നടക്കുന്ന സംഗമ പരിപാടിയില്‍ വച്ച് സമ്മാനിക്കുന്നതാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല