ട്രോൾ കവിതകൾ ഭാഗം 8

0
310

വിമീഷ് മണിയൂർ

ചെക്ക്

വീട്ടിൽ പ്രായമായി വരുന്ന പൂച്ചയുടെ കല്ല്യാണത്തിനായ് മാറ്റി വെച്ച, ബാങ്കിലിട്ട പൈസ ഇടയ്ക്കൊക്കെ വെയിലത്തിട്ട് ഉണക്കണേ അല്ലെങ്കിൽ പൂപ്പല് പിടിക്കുമെന്ന് പറയാൻ സ്കൂട്ടറിൽ പോകുന്ന വഴിക്കാണ് ആക്സിഡൻ്റ് ഉണ്ടായത്. ഒരു തവള ചീഞ്ഞരഞ്ഞു പോയി. പോലീസ് വരുമെന്നും കേസാവുമെന്നും കരുതിയതാണ്. വന്നില്ല. പിറ്റേന്ന്, മരിച്ചു പോയ തവളയുടെ വീടന്വേഷിച്ച് ഒരു ബ്ലാങ്ക് ചെക്കും ഒപ്പിട്ട് ഞാൻ പോയി.

അടുത്തുള്ള വീടുകളിൽ കയറി ചോദിച്ചു. അവർക്കറിയില്ല. തൊട്ടടുത്ത് താമസിക്കുന്ന ബംഗാളികൾ നാട്ടിൽ നിന്ന് ഒരു കൈ സഹായത്തിനായ് കൊണ്ടുവന്നതാകുമെന്ന് കരുതി അവിടെയും കേറി. അറിയാവുന്ന മലയാളത്തിൽ അവർ കൈ കമിഴ്ത്തി. ചെക്ക് കീറിക്കളഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു.

ചുറ്റും

എൻ്റെ ചുറ്റും രണ്ട് കൊതുകുകൾ പറക്കുന്നു. ആരും വെടിവെച്ചിടരുത്. എൻ്റെ ഉപഗ്രഹങ്ങളാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here