വിമീഷ് മണിയൂർ
യുറേക്കാ യുറേക്കാ
പറക്കുന്ന ഒരുറുമ്പിൻ്റെ ചിറകുകൾക്ക് പെയിൻ്റടിച്ച് കളിക്കുകയായിരുന്നു വെയിൽ. പകൽ അത് കണ്ട് തുള്ളിച്ചാടി: യുറേക്കാ യുറേക്കാ. മഴ ഓടി വന്ന് നിലത്ത് മുഴുവൻ പരതി. നിറം മങ്ങിപ്പോയ അതിൻ്റെ ചിറക് പുഴയിലേക്ക് ഒഴുകിപ്പോകുന്നതിനിടയിൽ ഇല പറിഞ്ഞു പോയ ചെടിയിൽ പറ്റി നിന്ന് വീഴാനുള്ള ഇലയായ് അത് കുറച്ചു കൂടി ആയുസ്സ് നീട്ടിയെടുത്തു.
വീട്ടുകാരി
കോഴിക്കൂടിൻ്റെ മുകളിൽ നിന്ന് വീണ് കാറ്റിൻ്റെ കാലൊടിഞ്ഞു. ഒരുറുമ്പ് വലിച്ചുകൊണ്ടു പോയി ഒരു ചെടിയിൽ കെട്ടിയിട്ടു. പൂമ്പാറ്റ വന്നപ്പോൾ ചിറകിൽ കയറിയിരുന്ന് മരത്തിൻ്റെ കൊമ്പിലെത്തി. തൊട്ടടുത്ത് വന്നിരുന്ന കാക്ക ഒരു കൊത്ത് കൊത്തി. ബാക്കിയുള്ളത് നിലത്ത് വീണ് ചിതറി. അടിച്ചുവാരി അതെല്ലാം തീയിട്ടു വീട്ടുകാരി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.