വിമീഷ് മണിയൂർ
ബ്ലൗസും ജീൻസും
ക്യൂരിയോ എന്ന് വിളിക്കപ്പെടുന്ന സിറ്റി. അവിടെ ഇന്ററെസ്റ്റ് എന്ന് പേരുള്ളയാൾ. ഇൻക്വിസിറ്റ് എന്ന പകലിൽ വെച്ച് പേഷൻ എന്ന മനുഷ്യനെ കാണുന്നു. ആ മനുഷ്യന്റെ തലമുടിയുടെ നേർ പകുതി നീട്ടി വളർത്തിയിരുന്നു. മറ്റേപാതി ഒതുക്കി വെട്ടിയിരുന്നു. ബ്ലൗസ് ധരിച്ചിരുന്നു. അതിനു താഴെ ജീൻസും. താൻ കണ്ടുമുട്ടിയ മനുഷ്യൻ ആണാണോ പെണ്ണാണോ എന്നറിയാതെ ഇന്ററെസ്റ്റ് എന്നയാൾക്ക് കൺസേൺ എന്ന് എഴുതി വെച്ച തലയിണയിൽ ചാരി ഉച്ചയുറക്കം സാധ്യമാകുമായിരുന്നില്ല. കുറേ നേരം ആലോചിച്ചിരുന്നപ്പോൾ പാഷൻ എന്നയാളുടെ ജീൻസിൽ ഒളിച്ചിരുന്ന ഇൻവെസ്റ്റിഗേഷൻ എന്ന് കൂട്ടി വായിക്കാവുന്ന അക്ഷരങ്ങൾ ഇന്ററെസ്റ്റിന് ലഭിക്കുന്നു. ഇൻവെസ്റ്റിഗേഷൻ എന്ന് രണ്ട് തവണ ഈഗർനെസ്സ് എന്ന് ചിരിച്ചുകൊണ്ടിരിക്കുന്ന കണ്ണാടിയിൽ നോക്കി പറഞ്ഞതും റിഗാർഡ് എന്ന് പരിചയപ്പെടുത്തി ഒരു ഫോൺ കോൾ വരുന്നു. ഇന്ന് രാവിലെ മുതൽ ഇൻട്രൂസീവ്നെസ്സ് എന്ന് കളിയാക്കി പറയുന്ന ഇടവഴിയിൽ ഒരാൾ നിങ്ങളെ കാത്തിരുന്നെന്നും അയാൾ മെഡ്ലിങ്ങ് എന്ന ഷോപ്പിലേക്ക് പതിനൊന്ന് മണിയോടെ കയറിപ്പോയത് കണ്ടെന്നും ഇപ്പോൾ വന്നാൽ സെർച്ചിങ്ങ് എന്ന ബസ്സ്റ്റോപ്പിൽ അയാളെ കണ്ടുമുട്ടാമെന്നും അറിയിച്ചു.
ഇന്ററെസ്റ്റ് ഒട്ടും താമസിച്ചില്ല നോസിനെസ്സ് എന്നെഴുതി വെച്ച ബൈക്കിൽ കേറി സെർച്ചിങ്ങ് എന്ന സ്റ്റോപ്പിലേക്ക് വണ്ടി ഓടിച്ചു. ബസ്സ്റ്റോപ്പിൽ ഒറ്റക്കിരിക്കുന്ന പാഷനെ കണ്ടതും ഇന്ററെസ്റ്റ് ഒന്നു ഞെട്ടി. മെന്റൽ അക്വിസിറ്റീവ്നെസ്സ് എന്ന് രണ്ട് വട്ടം മനസ്സിൽ പറഞ്ഞു. പാഷൻ പറഞ്ഞു: ഇന്ന് ഞാൻ നിങ്ങളുടെ കൂടെ വരുന്നു. പിറ്റേന്ന് അവരൊരുമിച്ച് കിടന്നുറങ്ങിയ കട്ടിലിൽ നിന്ന് മരിച്ചു കിടന്ന പെണ്ണിനെ നോക്കി ചിരിച്ച് ഒരു പകുതി പെൺകുട്ടി എഴുന്നേറ്റ് നടന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.