വിമീഷ് മണിയൂർ
സ്വാതന്ത്യത്തിൻ്റെ പ്രതിമ
ഞങ്ങളുടെ വീട്ടിൽ കോഴിക്കൂടാണ് സ്വാതന്ത്യത്തിൻ്റെ പ്രതിമ. അതിൽ കോഴി ഇപ്പോൾ ഇല്ല. ഇല്ലാത്ത കോഴിയുടെ കൂക്കാണ് വീട്ടിൽ എല്ലാവരുടെയും റിങ് ടോൺ. അല്ലെങ്കിലും കോഴിക്കൂട്ടിൽ കോഴി നിർബന്ധമല്ല.
ജീവൻ വേണേൽ മാറിക്കോ
പ്രസവിച്ചു വീണതു മുതൽ തോക്കിലെ ഉണ്ടയായിരുന്നു. എന്നെങ്കിലും ആരെയെങ്കിലും കൊല്ലാൻ പറ്റും എന്ന് തന്നെ സ്വപ്നം കണ്ടു. തോക്കിലിട്ട് അരയിൽ തിരുകുമ്പോൾ രോമാഞ്ചം വന്ന് ഞാൻ വായ തുറന്ന് പിടിച്ചു.പുറത്ത് എന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല. അറിയേണ്ടതുമില്ല.
വൈകുന്നേരം അയാൾ എന്നെ ഞെട്ടിച്ചു. പാഞ്ഞു പോകുമ്പോഴാണ് കുഴിയിലേക്ക് കാലു നീട്ടിയ മൊട്ടത്തലയനെ കാണുന്നത്. ജീവൻ വേണേൽ മാറിക്കോ എന്ന് ഞാൻ മുൻകൂർ ജാമ്യമെടുത്തു. അതുകൊണ്ടാവും എന്നെ വെറുതെ വിട്ടയച്ചു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.