വിമീഷ് മണിയൂർ
കെട്ടിടം
ഒരു സ്ത്രീ വീടിന് കെട്ടിടം എന്ന് പേര് എഴുതി ഒട്ടിച്ചു. പിറ്റേന്ന് അവൾ നേരത്തെ എഴുന്നേറ്റില്ല. ഉണ്ടാക്കിയ ഒരു ഗ്ലാസ് ചായ തന്നത്താൻ കുടിച്ച് പത്രം വായിച്ച് നടക്കാൻ പോയി. ഉച്ചയ്ക്ക് ചോറ് വരുത്തി. ശേഷം ഒരു കമ്പിപ്പടം കണ്ടു. വൈകീട്ട് സുഹൃത്തുക്കളെ കാണാൻ പോയി. രാത്രി പബ്ബിൽ പോയി കുറച്ച് നൃത്തം ചെയ്തു. അന്ന് വളരെ വൈകിയെത്തിയപ്പോൾ ഭർത്താവ് ഉറങ്ങാതെ കണ്ണടച്ച് ഉറക്കം അഭിനയിക്കുന്നത് കണ്ട് സന്തോഷിച്ച് അവൾ ഒന്ന് കുളിക്കുക പോലും ചെയ്യാതെ കേറി കിടന്നു. പിറ്റേന്ന് അവൾ എഴുന്നേറ്റതും വീട് എന്ന് എഴുതിവെച്ചത് കണ്ട് അടുക്കളയിൽ കേറി ഫാഷിസം എന്ന് പേരുള്ള ഒരു കറിയുണ്ടാക്കി.
കണക്ക്
ഒന്ന് കൂട്ടണം ഒന്ന് കൂട്ടണം ഒന്ന്; മൂന്ന് കിട്ടേണ്ടതല്ലേ? അയാൾക്ക് പക്ഷെ രണ്ടേ കിട്ടിയുള്ളൂ. അങ്ങനെയിരിക്കെ ഞാൻ അയാളുടെ ചെറുപ്പത്തിലേക്ക് സഞ്ചരിച്ചു. ദാരിദ്രം, പട്ടിണി, കഷ്ടപ്പാട് ഇതൊക്കെയായിരുന്നു അക്കാലത്ത് അയാളുടെ ഹീറോസ്. കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല. കൈയ്യിലുള്ള ഒരു രൂപ കൊടുത്ത് കണക്കവസാനിപ്പിച്ചു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.