കോൽക്കളിയിൽ വിജയം നിലനിർത്തി തിരുവങ്ങൂർ എച്ച്.എസ്.എസ്

0
574

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ഹൈസ്കൂൾ വിഭാഗം കോൽക്കളി മൽസരത്തിൽ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിന് ഒന്നാം സ്ഥാനം. അജ് വദും സംഘവുമാണ് ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്. കഴിഞ്ഞ പതിമൂന്ന് വർഷത്തെ പരിശീലനത്തിനിടയിൽ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ പത്ത് തവണ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുകയും നിരവധി തവണ ഒന്നാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. പ്രശസ്ത കോൽക്കളി ആചാര്യൻ ഖാലിദ് ഗുരിക്കളാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here