ബഷീര്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
542

വൈക്കം മുഹമ്മദ് ബഷീര്‍ മലയാളപഠനകേന്ദ്രത്തിന്റെ 2019-ലെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. ജേതാക്കള്‍ക്ക് പ്രശസ്തിപത്രവും ശില്‍പവും നല്‍കും.

നോവല്‍, കഥ, കവിത, പഠനം നിരൂപണം എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്ക്, 2016-18 വര്‍ഷങ്ങളില്‍ മലയാളത്തില്‍ ആദ്യ പതിപ്പായി ഇറങ്ങിയ സ്വതന്ത്ര കൃതികളാണ് പരിഗണിക്കുന്നത്. 2018-ല്‍ മലയാള അച്ചടി മാധ്യമത്തില്‍ പ്രകാശിതമായ മികച്ച സ്വതന്ത്ര വാര്‍ത്ത / ഫീച്ചറിനാണ് മാധ്യമ പുരസ്‌കാരം നല്‍കുക. വാര്‍ത്തയുടെ ഫീച്ചറിന്റെ അവലംബനീയമായ ഒരു പകര്‍പ്പ് സ്വന്തം സാക്ഷ്യപത്രത്തോടെ അയക്കണം. കൃതികള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 30. അയക്കേണ്ട വിലാസം: സെക്രട്ടറി, വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം, ജാസ്മിന്‍, എസ് ആര്‍ എം റോഡ്, എറണാകുളം നോര്‍ത്ത്, കൊച്ചി-682018

ഇ-മെയില്‍: malayalapatanakendram@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക്:99464944433

LEAVE A REPLY

Please enter your comment!
Please enter your name here