ഇടയ്ക്കകലാകാരന്‍ തിച്ചൂര്‍ മോഹനന്‍ അന്തരിച്ചു

0
70

പ്രമുഖ ഇടയ്ക്കകലാകാരന്‍ തിച്ചൂര്‍ മോഹന്‍(66) അന്തരിച്ചു. അര്‍ബുദചികിത്സയിലായിരുന്നു. തൃശ്ശഊര്‍ പൂരമ തിരുവമ്പാടി വിഭാഗത്തില്‍ മഠത്തില്‍വരവ് പഞ്ചവാദ്യത്തിലെ ഇടയ്ക്കപ്രമാണിരനാണ്. കിള്ളിക്കുറിശ്ശിമംഗലം കോപ്പാട് ഗോവിന്ദന്‍കുട്ടി പൊചുവാളിന്റെയും തിച്ചൂര്‍ പൊതുവാട്ടില്‍ ലക്ഷ്മിക്കുട്ടി പൊതുവാള്‍സ്യാരുടെയും മകനാണ്. തൃശ്ശൂര്‍ പൂരത്തിനുപുറമേ ഉത്രാളിക്കാവ് പൂരം എങ്കക്കാട് വിഭാഗം, ഗുരുവായൂര്‍ ഉത്സവം, അമ്പലപുരം കുറ്റിയങ്കാവ് പൂരം തുടങ്ങി പ്രധാന ഉത്സവങ്ങളിലെല്ലാം സാന്നിധ്യമായിരുന്നു.

തപസ്യയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ, ആലിപ്പറമ്പിൽ ശിവരാമപ്പൊതുവാൾ, ചോറ്റാനിക്കര നാരായണമാരാർ, കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ തുടങ്ങിയ ആചാര്യന്മാരുടെ പേരിലുള്ള പുരസ്‌കാരങ്ങളും തിരുവമ്പാടി, ഉത്രാളി എങ്കക്കാട് ദേശം, ഗുരുവായൂർ താലപ്പൊലിസംഘം തുടങ്ങി വിവിധ ആഘോഷക്കമ്മിറ്റികളുടെ സുവർണമുദ്രകളും കേരള സംഗീത അക്കാദമി അവാർഡും മോഹനനെ തേടിയെത്തി. വിജയലക്ഷ്മിയാണ് ഭാര്യ. വാദ്യകലാകാരൻ കൂടിയായ കാർത്തികേയനാണ് മകൻ. സംസ്‌കാരം വ്യാഴാഴ്ച.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here